മഹാരാഷ്ട്ര ശിവസേന ഭരിക്കും, കോണ്‍​ഗ്രസും എന്‍സിപിയും പിന്തുണ പ്രഖ്യാപിച്ചു

190

മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ശിവസനേയ്ക്ക് കോണ്‍ഗ്രസിന്റെയും എന്‍സിപിയുടെയും പിന്തുണ. പിന്തുണ അറിയിച്ചുകൊണ്ടുള്ള കത്ത് ഇരുപാ‌ര്‍ട്ടികളും ഗവ‌ണ‌ര്‍ക്ക് ഫാക്സ് അയച്ചു. എന്‍സിപി സേനാ സ‌ര്‍ക്കാരിനെ കോണ്‍ഗ്രസ് പുറത്ത് നിന്ന് പിന്തുണയ്ക്കുകയായിരിക്കും ചെയ്യുക. പിന്തുണയുടെ കാര്യത്തില്‍ ഉറപ്പ് കിട്ടിയ ശേഷമാണ് ശിവസേനാ സംഘം രാജ്ഭവനിലേക്ക് പുറപ്പെട്ടത്.ഇതോടെ നാളുകളായി നീണ്ട അനിശ്ചിതത്വം ഒഴിഞ്ഞു. കേന്ദ്രമന്ത്രി പദം രാജിവച്ച്‌ എന്‍ഡിഎയില്‍ നിന്ന് പൂര്‍ണമായി വിട്ട് വന്നാല്‍ മാത്രേമേ പിന്തുണയ്ക്കൂ എന്ന എന്‍സിപിയുടെ ആവശ്യം പോലെ തന്നെ ശിവസേനയുടെ ഏക കേന്ദ്രമന്ത്രി അരവിന്ദ് സാവന്ദ് ഇന്ന് രാവിലെ രാജി സമര്‍പ്പിച്ചിരുന്നു. ശിവസേന- എന്‍സിപി സര്‍ക്കാരിനോട് എതിര്‍പ്പില്ലെന്ന് സിപിഎമ്മും നിലപാടറിയിച്ചു.