ഈ മനോഹര ഭൂമിയിലിനിയൊരു ജന്മമില്ലല്ലോ സുഹൃത്തേ, ആശ്വസിക്കുക നാം..

  4158

  ഈ മനോഹര ഭൂമിയിലിനിയൊരു ജന്മമില്ലല്ലോ സുഹ്യത്തേ…ആശ്വസിക്കുക നാം ഇല്ലല്ലോ ദൈവം പോലും ചെറുതണലേകാന്‍..സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ് അതിമനോഹരവും അര്‍ത്ഥവര്‍ത്തുമായ ആ ഗാനം. കള്ള് ഷാപ്പെന്ന് തേന്നിക്കുന്ന പശ്ചാത്തലത്തിലാണ് ആലാപനം. ഒരുസുഹ്യത്ത് സംഘത്തിനൊപ്പം ഗാനം ആലപിക്കുന്ന ആളെതിരയുകയാണ് സോഷ്യല്‍മീഡിയ ഇപ്പോ.ഇവി വല്‍സന്‍ മാസ്റ്ററുടെ മധുമഴയില്‍ നിന്നുള്ളതാണത്രെ ഈ ഗാനം. ഒട്ടേറെ മനോഹരമായ കാവ്യങ്ങളുടെ രചയിതാവായ വല്‍സന്‍മാസ്റ്റര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് രചിച്ച ഈ ഗാനം ഇപ്പോ സോഷ്യല്‍മീഡിയില്‍ കള്ള്ഷാപ്പിലെ ആലാപനത്തിലൂടെ വൈറലായിരിക്കുകയാണ്. മധു ചേര്‍ത്തല എന്ന ആളാണ് കള്ള് ഷാപ്പിലെ ആലാപനത്തിലൂടെ ഈ ഗാനത്തെ വീണ്ടും ജനഹ്യദയങ്ങളിലെത്തിച്ചിരിക്കുന്നത്‌.

  ആ വരികളും വീഡിയോയും

  ഈ മനോഹര ഭൂമിയിലിനിയൊരു ജന്മമില്ലല്ലോ

  സുഹൃത്തേ ആശ്വസിക്കുക നാം

  ഈ വിലാസലോല ഭൂമിയിലാരു ബന്ധുക്കള്‍

  സുഹൃത്തേ ചുറ്റും ശത്രുക്കള്‍

  സര്‍വ്വം മറക്കുവാന്‍ അല്പം മദ്യം നുകര്‍ന്നു ഞാന്‍

  സൌഖ്യം നുകരുമ്പോള്‍ അരുതീ ചതഞ്ഞ വേദാന്തം

  ഓരോ മനുജനുമോരോ ദിനമുണ്ടാറടി മണ്ണിന്‍ ജന്മികള്‍ നാം

  എന്തിനു ജന്മം എന്തിനു ജീവിതം എന്തിനു നാം വ്യഥാ

  അരങ്ങൊഴിഞ്ഞു പോകാന്‍ വെറുതെ നാടകമാടുന്നു

  ഇന്നലെ നമ്മള്‍ കണ്ടവരില്‍ ചിലര്‍ എങ്ങോ മറയുന്നു

  കാലം കാട്ടും ജാലമതില്‍ നാം മണ്ണായ് മറയുന്നു

  ഈ മനോഹര ഭൂമിയിലിനിയൊരു ജന്മമില്ലല്ലോ

  സുഹൃത്തേ ആശ്വസിക്കുക നാം

  ഈ വിലാസലോല ഭൂമിയിലാരു ബന്ധുക്കള്‍

  സുഹൃത്തേ ചുറ്റും ശത്രുക്കള്‍

  ആഴത്തിരമാലകളില്‍ നമ്മള്‍ തുഴഞ്ഞ കളിവള്ളം

  തീരത്തൊരു ചെരുതിരി കാട്ടാന്‍ ദൈവമുണ്ടോ മറുകരയില്‍

  ഇല്ലല്ലോ ദൈവം പോലും ഒരു ചെറു തണലേകാന്‍

  നേരം പോയ് നമ്മള്ക്കായിനി അലയാനാരുണ്ട്

  ഓ ഓ ഓ……………………..!

  മരണം വന്നു വിളിച്ചാലുടനെ കൂടെ പോകേണ്ടേ ?

  ഈ മനോഹര ഭൂമിയിലിനിയൊരു ജന്മമില്ലല്ലോ

  സുഹൃത്തേ ആശ്വസിക്കുക നാം

  ഈ വിലാസലോല ഭൂമിയിലാരു ബന്ധുക്കള്‍

  സുഹൃത്തേ ചുറ്റും ശത്രുക്കള്‍

  ഈ ലോക ഗോളത്തില്‍ ഇനിയും പുലരികളുണരുമ്പൊള്‍

  ആരാര് നമ്മില്‍ കാണാന്‍ എല്ലാമൊരു വിധി വിളയാട്ടം

  എറിയരുതെ കല്ലുകള്‍ ഞങ്ങടെ നോവും കരളുകളില്‍

  പറയരുതേ കുത്തുവാക്കുകള്‍ നെഞ്ചകമുരുകുമ്പോള്‍

  ഓ ഓ ഓ……………………..!

  മരണം മരണം മഞ്ചലുമായി വന്നാല്‍ കൂടെ പോകേണം.

  ഈ മനോഹര ഭൂമിയിലിനിയൊരു ജന്മമില്ലല്ലോ

  സുഹൃത്തേ ആശ്വസിക്കുക നാം

  ഈ വിലാസലോല ഭൂമിയിലാരു ബന്ധുക്കള്‍

  സുഹൃത്തേ ചുറ്റും ശത്രുക്കള്‍

  സര്‍വ്വം മറക്കുവാന്‍ അല്പം മദ്യം നുകര്‍ന്നു ഞാന്‍

  സൌഖ്യം നുകരുമ്പോള്‍ അരുതീ ചതഞ്ഞ വേദാന്തം

  ഓരോ മനുജനുമോരോ ദിനമുണ്ടാറടി മണ്ണിന്‍ ജന്മികള്‍ നാം

  ബന്ധം ബന്ധനമാക്കി മാറ്റും സൌഹ്രൃദമാണിവിടെ

  ധനവും ധാന്യവുമില്ലതയാല്‍ സഹജനുമില്ലിവിടെ

  അന്നു ചിരിച്ചു പിരിഞ്ഞവരെല്ലാം കാതങ്ങള്‍ക്കകലെ

  അമ്മ സഹോദരി താതനുമെല്ലാം ആറടി അകലകലെ

  ഈ മനോഹര ഭൂമിയിലിനിയൊരു ജന്മമില്ലല്ലോ

  സുഹൃത്തേ ആശ്വസിക്കുക നാം

  ഈ വിലാസലോല ഭൂമിയിലാരു ബന്ധുക്കള്‍

  സുഹൃത്തേ ചുറ്റും ശത്രുക്കള്‍