ലോക്ക് ഡൗണ്‍.മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് പെയിന്റ് വാര്‍ണീഷില്‍ വെള്ളമൊഴിച്ച്‌ കുടിച്ച മൂന്ന് പേര്‍ മരിച്ചു.

178

ലോക്ക് ഡൗണിനെ തുടര്‍ന്ന് മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് പെയിന്റ് വാര്‍ണീഷില്‍ വെള്ളമൊഴിച്ച്‌ കുടിച്ച മൂന്ന് പേര്‍ മരിച്ചു. ഇവരില്‍ രണ്ട് പേര്‍ റെയില്‍വേ ഉദ്യോഗസ്ഥരാണ്. ചെംഗല്‍‌പേട്ട് റെയില്‍‌വേ ക്വാര്‍ട്ടേഴ്സിലെ താമസക്കാരായ പ്രദീപ് (25), ശിവശങ്കര്‍ (33), അവരുടെ സുഹൃത്ത് ശിവരാമന്‍ (25) എന്നിവരാണ് മരിച്ചത്. മൂവരും സ്ഥിരം മദ്യപാനികളാണെന്ന് പൊലീസ് പറഞ്ഞു.ഒരാള്‍ സംഭവസ്ഥലത്ത് വെച്ച്‌ തന്നെ മരിച്ചു. മറ്റ് രണ്ട് പേരെയും ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇരുവരും മരുന്നുകളോട് പ്രതികരിക്കാതിരുന്നതോടെ മരണം ഉറപ്പാക്കുകയായിരുന്നു. 21 ദിവസത്തെ ലോക്ക് ഡൗണിനെ തുടര്‍ന്ന് മദ്യശാലകള്‍ അടച്ചതിന് പിന്നാലെ മദ്യം കിട്ടാതെ നിരവധി പേരാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം പുതുക്കോട്ട ജില്ലയിലും സമാനമായ സംഭവം ഉണ്ടായിരുന്നു. ആഫ്റ്റര്‍ ഷേവ് ലോഷന്‍ വെള്ളം കലര്‍ത്തി കുടിച്ച മൂന്ന് പേരാണ് രണ്ട് ദിവസം മുന്‍പ് മരിച്ചത്.