വെഞ്ഞാറമൂട്ടില്‍ പിഞ്ചു കുഞ്ഞിനെ പിതാവ് റോഡിലേക്ക് വലിച്ചെറിഞ്ഞു..കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു.

വെഞ്ഞാറമൂട്ടില്‍ പിഞ്ചു കുഞ്ഞിനെ പിതാവ് റോഡിലേക്ക് വലിച്ചെറിഞ്ഞു..കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു.
വെഞ്ഞാറമൂട് അമ്പലമുക്കില്‍ രാത്രി 9 മണിയോടെയായിരുന്നു സംഭവം.

് അമ്പലംമുക്കില്‍ വാടകക്ക് താമസിക്കുന്ന തമിഴ്‌നാട് സ്വദേശി മുരുകനെ വെഞ്ഞാറമൂട് പോലീസ് പിടികൂടി. ഇവിടെ ആക്രിക്കടയിലെ ജീവനക്കാരനാണത്രെ ഇയാള്‍.

മദ്യപിച്ചെത്തിയ മുരുകന്‍ ഭാര്യയയെ മര്‍ദിച്ച ശേഷം 8മാസം പ്രായം വരുന്ന കുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിയുകയായിരുന്നുവത്രെ. വാഹനങ്ങള്‍ പോയിക്കൊണ്ടിരുന്ന തിരക്കേറിയ റോഡില്‍ കുഞ്ഞു വന്നു വീഴുന്നത് കണ്ട വാഹനയാത്രികരും നാട്ടുകാരും അമ്പരന്നു.

യാത്രക്കാര്‍ വാഹനം ഒഴിച്ചുു മാറ്റിയതിനാല്‍ കുഞ്ഞു അപകടത്തില്‍ പെടാതെ രക്ഷപ്പെട്ടു.
മാതാവിന്റെ കയ്യിലിരുന്ന കുഞ്ഞിനെയാണ് പിടിച്ചു വാങ്ങി ഇയാള്‍ വലിച്ചെറി ഞ്ഞത്.
തുടര്‍ന്നു വെഞ്ഞാറമൂട് പോലീസ്സെത്തി ഇയാളെ പിടികൂടി .

LEAVE A REPLY

Please enter your comment!
Please enter your name here