വെഞ്ഞാറമൂട്. മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ലൈംഗി്കമായി പീഢിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി. മണലിമുക്ക് ഭഗവതികോണം കോളനി ദേവിക വീട്ടില്‍ പ്രകാശ് ബാബു (47) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച ആയിരുന്നു സംഭവം. മക്കാം കോണം കോളനിയില്‍ തന്നെയുള്ള യുവതിയുടെ സഹോദരിയുടെ വീട്ടിലായിരുന്ന യുവതിയെ മറ്റാരുമില്ലാതിരുന്ന് മനസ്സിലാക്കി അതിക്രമിച്ച് കയറുകയും പീഢിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. തുടര്‍ന്ന് വൈകിട്ടോടെ സംഭവം അറിഞ്ഞ ബന്ധുക്കള്‍ വെഞ്ഞാറമൂട് പോലീസില്‍ പരാതി നല്‍കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത പോലീസ് വെള്ളിയാഴ്ച രാവിലെ പ്രതിയെ അറസ്റ്റ് ചെയ്യുകയാണുണ്ടായത്. വെഞ്ഞാറമൂട് പോലീസ് ഇൻസ്പക്ടർ ആർ.രതീഷിൻ്റെ നിർദ്ദേശപ്രകാരം സബ്ബ് ഇൻസ്പക്ടർ സുജിത് ജി.നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.