വെഞ്ഞാറമൂട്ടില്‍കളിക്കുന്നതിനിടയിൽ ഷാൾ കഴുത്തിൽ കുരുങ്ങി പതിനൊന്നു വയസുകാരൻ മരിച്ചു

വെഞ്ഞാറമൂട്ടില്‍കളിക്കുന്നതിനിടയിൽ ഷാൾ കഴുത്തിൽ കുരുങ്ങി പതിനൊന്നു വയസുകാരൻ മരിച്ചു . വെഞ്ഞാറമൂട് പരമേശ്വരം ഇടവം പറമ്പിൽ അനിൽകുമാറിന്റെ മകൻ യദുകൃഷ്ണൻ (11) ആണ് മരിച്ചത്. വീട്ടിൽ കളിക്കുന്നതിനിടയിലാണ് ഷാൾ കഴുത്തിൽ കുരുങ്ങി മരണം സംഭവിച്ചതെന്ന് വെഞ്ഞാറമൂട് പൊലീസ് പറഞ്ഞു. ആലന്തറ സ്‌ക്കൂളിലെ ആറാംക്ലാസ്സ്് വിദ്യാര്‍ത്ഥിയായിരുന്നു കുട്ടി. ഊഞ്ഞാല്‍ കെട്ടി കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങിയതാകാമെന്നാണ് നിഗമനം. ഷാള്‍ കുരുങ്ങിയ നിലയില്‍ കുട്ടിയെ കണ്ട അമ്മുമ്മയുടെ നിലവിളി കേട്ടെത്തിയവര്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here