നിറുത്തിയിട്ടിരുന്ന സിമന്റെ് ലോറിക്ക് പിന്നില്‍ പാല്‍വണ്ടി ഇടിച്ച് കയറി ക്ലിനര്‍ മരിച്ചു.., ഡ്രൈവര്‍ക്ക് ഗുരുതര പരുക്ക്

നിറുത്തിയിട്ടിരുന്ന സിമന്റെ് ലോറിക്ക് പിന്നില്‍ പാല്‍വണ്ടി ഇടിച്ച് കയറി ക്ലിനര്‍ തല്‍ക്ഷണം മരിച്ചു.., ഡ്രൈവര്‍ക്ക് ഗുരുതര പരുക്ക്
പാല്‍ വണ്ടി വാമനപുരം പാര്‍ക്ക് ഗ്രൗണ്ടില്‍ നിറുത്തിയിട്ടിരുന്ന ടോറസ്സ് ലോറിക്ക് പിന്നില്‍ ഇടിച്ച് കയറിയാണ് ക്ലീനര്‍ മരിച്ചത്. എം സി റോഡില്‍ വാമനപുരത്തിന് സമീപം പുലര്‍ച്ചെ നാലോടോയാണ് സംഭവം.
പാലക്കാട് ബി കെ ഫുഡ്സ്സിന്റെ മലയാളി മില്‍ക്ക് മില്‍ക്കുമായി വന്ന പാല്‍ വണ്ടിയാണ് അപകടത്തില്‍ പെട്ടത്.
പാല്‍ വണ്ടിയുടൈ ക്ലീനര്‍ ആറന്‍മുള സ്വദേശി ജോബിന്‍ 26 ആണ് മരിച്ചത്.ഡ്രൈവര്‍ ആറന്‍മുള കിടങ്ങൂര്‍ സ്വദേശി സുധീപിനെ ഗുരുതര പരുക്കുകളോടെ സമീപത്തെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. വെഞ്ഞാറമൂട് ഫയര്‍ഫോഴ്സ്സ് ഹൈഡ്രോളിക്ക് കട്ടറും മറ്റും ഉപയോഗിച്ച് ഏറെ പണിപ്പെട്ടാണ് പാല്‍ വണ്ടിക്കുള്ളില്‍ കുടുങ്ങിയയാളെ പുറത്തെടുത്തത്.
ഗ്രേഡ് അസിസ്റ്റന്റെ് സ്‌റ്റേഷന്‍ ആഫീസര്‍ ജെ രാജേന്ദ്രന്‍ നായരുടെ നേത്യത്വത്തില്‍ ഫയര്‍ ഓഫീ്‌സര്‍ മാരായ അനില്‍ രാജ്,അരുണ്‍ മോഹന്‍ ,രജ്ജിത്ത്, നിഷാന്ത്,ലിനു, സനല്‍, സന്തോഷ്,അരവിന്ദ്,റജികുമാര്‍,പ്രഭാകരന്‍.ശരത്,തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനം നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here