മദ്യപിക്കാൻ പണം നൽകിയില്ല. അമ്മൂമ്മയെ ഭിത്തിയിലിടിച്ച് പരുക്കേൽപ്പിച്ച ചെറുമകനെതിരെ വധശ്രമത്തിന് കേസ്

മദ്യപിക്കാൻ പണം നൽകിയില്ല. അമ്മൂമ്മയുടെ ഭിത്തിയിലിടിച്ച് പരുക്കേൽപ്പിച്ച ചെറുമകനെതിരെ വധശ്രമത്തിന് കേസ് എടുത്തു പൊലീസ് വാമനപുരംമേലാറ്റുമൂഴികരു കുറ്റി പുത്തൻ വീട്ടിൽ രൺജിത്തിനെതിരെയാണ് (32) വെഞ്ഞാറമൂട് പൊലീസ് കേസ് എടുത്തത്. ഇന്നലെ വൈകുന്നേരമാണ് ആക്രമണം നടന്നത്. മർദ്ദനത്തിൽ തലക്ക് സാരമായി പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് മദ്യപാനിയായ രൺജിത്ത് മദ്യം വാങ്ങാൻ വ്യദ്ധയോട് പണം ചോദിക്കുക പതിവായിരുന്നു. കൊടുത്തില്ലെങ്കിൽ ഭീഷണിപ്പെടുത്തി വാങ്ങുമായയിരുന്നു. പതിവുപോലെ ഇന്നലെയും പൈസ ചോദിച്ചു. എന്നാൽ അവർ പൈസ കൊടുക്കാൻ കൂട്ടാക്കിയില്ല. തുടർന്നുള്ള വഴക്കിനിടെ വൃദ്ധയെ മർദ്ദിക്കുകയും തല ഭിത്തിയിൽ ഇടിക്കുകയുമായിരുന്നു. അയൽവാസികൾ വിളിച്ചറിയിച്ചതിനെ തുടർന്ന് പൊലിസ് എത്തി രൺജിത്തിനെ പിടി കൂടി വധ ശ്രമത്തിന് കേസടുത്തു. പ്രതിയെ റിമാന്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here