ഉണ്ണി രാജന്‍ പി.ദേവിന്റെ ഭാര്യയുടെ ആത്മഹത്യ; ഭര്‍തൃമാതാവ് ഒളിവിലെന്ന് പോലീസ്

നടന്‍ ഉണ്ണി രാജന്‍ പി.ദേവിന്റെ ഭാര്യ പ്രിയങ്ക ആത്മഹത്യ ചെയ്ത കേസില്‍ രണ്ടാം പ്രതിയായ ഭര്‍തൃ മാതാവ് ശാന്തമ്മ ഒളിവിലെന്ന് പോലീസ്. ശാന്തമ്മയുടെയും മകളുടെയും വീടുകളില്‍ പരിശോധന നടത്തിയിരുന്നു. എന്നാല്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

പ്രിയങ്ക വെമ്പായത്തെ വീട്ടില്‍ ജീവനൊടുക്കിയതിനു പിന്നാലെ ഭര്‍ത്താവ് ഉണ്ണിയെ വട്ടപ്പാറ പോലീസ്‌ അറസ്റ്റു ചെയ്തിരുന്നു. എന്നാല്‍ കോവിഡ് ആണെന്ന് കാണിച്ച് ശാന്തമ്മയുടെ അറസ്റ്റ് ഒരു മാസത്തിലേറെയായി പോലീസ് വൈകിപ്പിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് ഗാര്‍ഹിക പീഡനങ്ങളും പെണ്‍കുട്ടികളുടെ മരണങ്ങളും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രിയങ്കയുടെ മരണവും ചര്‍ച്ചയായിരുന്നു. ഇതോടെയാണ് പ്രതി ഒളിവിലാണെന്ന് പോലീസ് വ്യക്തമാക്കിയത്.

സ്ത്രീധനത്തിന്റെ പേരില്‍ ഉണ്ണിയും അമ്മയും നിരന്തരം ഉപദ്രവിച്ചിരുന്നുവെന്നും രാത്രി വീട്ടില്‍ നിന്നും പുറത്താക്കിയെന്നും പ്രിയങ്ക പറഞ്ഞിരുന്നു. മരിക്കുന്നതിനു മുന്‍പ് പ്രിയങ്ക മര്‍ദ്ദനമേറ്റതിന്റെ പാടുകളും വൈദ്യപരിശോധന ഫലവുമടക്കം കാണിച്ച് പോലീസിന് പരാതി നല്‍കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here