ഉച്ചഭക്ഷണം വിതരണം ചെയ്യ്ത് സൂര്യ ദേവമഠം

ഉച്ചഭക്ഷണം വിതരണം ചെയ്യ്ത് സൂര്യ ദേവമഠം. .ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയതിനെ തുടര്‍ന്ന് ഭക്ഷണം ലഭിക്കാതെ ബുദ്ധിമുട്ടുന്നവര്‍ക്ക് കൈത്താങ്ങുമായി കൊല്ലത്തെ സൂര്യദേവമഠം. കുബേരാശ്രമം.
കൊല്ലം ജില്ലയിലെ ആയുര്‍, അഞ്ചല്‍, നിലമേല്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് സൂര്യദേവമഠത്തിന്റെ നേതൃത്വത്തില്‍ ഉച്ചഭക്ഷണ വിതരണം നടത്തിയത്.കവലകളില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കും , ഹോട്ടലുകളും മറ്റും തുറക്കാത്തതിനെതുടര്‍ന്ന് ഭക്ഷണം ലഭിക്കാത്ത സാധാരണക്കാര്‍ക്കും കോവിഡ് ചികിത്സാനന്തരം വീടുകളില്‍ കഴിയുന്നവര്‍ക്കും ഭക്ഷണം എത്തിച്ചു.
കൊല്ലം ജില്ലയിലെ ആയൂരില്‍ പ്രവര്‍ത്തിക്കുന്ന സൂര്യദേവമഠം കുബേരാശ്രമത്തിന്റെ ഔദ്യോഗികമായ ഉദ്ഘാടനം മേയ് ഏട്ടിനു നടത്താന്‍ നിശ്ചയിച്ചിരുന്നു.
കോവിഡ് പശ്ചാത്തലത്തില്‍ ഉദ്ഘാടനത്തിനായി കരുതിയിരുന്ന തുക ഉപയോഗിച്ചുകൊണ്ടാണ് അഗതികള്‍ക്കും മറ്റുള്ളവര്‍ക്കും ഭക്ഷണ വിതരണത്തിന് മഠം അധികൃതര്‍ തയ്യാറായത്.
പൊരിവെയിലില്‍ കര്‍മ്മനിരതരായ പോലീസ്സുദ്ദോഹസ്ഥര്‍ക്ക് ആദരം കൂടി സമര്‍പ്പിക്കുന്നതിന്റെ ഭാഗമായാണ് ലോക്ക്ഡൗണ്‍ ദിനങ്ങളില്‍ ഭക്ഷണം എത്തിക്കാന്‍ മഠം തീരുമാനിച്ചതിന്ു പിന്നില്‍.
കുബേരാശ്രമം മഠാധിപതി ഡോ. ഷാജി കെ നായര്‍, ലീഗല്‍ അഡ്വെസര്‍ അഡ്വ. സിബി, സി പി ഐ നേതാവ് നാസര്‍ എന്നിവരുടെ നേത്യത്വത്വത്തിലാണ് ഭക്ഷണ വിതരണം നടന്നത്. വരും ദിവസ്സങ്ങളിലും ഇത്ു തുടരുമെന്നു ഡയറക്ടര്‍ ഷാജി കെ നായര്‍ അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here