മഹിളാ കോണ്‍ഗ്രസ്സ് നേതാവും കെപിസിസി സെക്രട്ടറിയുമായ രമണി പി നായര്‍ പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവച്ചു. സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി. രാജിക്കത്ത് നാളെ പ്രതിപക്ഷ നേതാവിന് കൈമാറും.
വാമനപുരം മണ്ഡലത്തില്‍ തന്നെ സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചട്ടും സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് രാജി. സീറ്റ് നല്‍കാമെന്ന് പറഞ്ഞ് തന്നെ നേതൃത്വം കബളിപ്പിച്ചുവെന്ന് രമണി പി നായര്‍ പറഞ്ഞു. പാര്‍ട്ടി തന്ന എല്ലാ സ്ഥാനവും രാജിവയ്ക്കുകയാണെന്നും രമണി അറിയിച്ചു. https://youtu.be/uxBzt6PAhj
‘സ്ഥാനാര്‍ത്ഥി പട്ടികയില്‍ വനിതകളെ തഴഞ്ഞു. കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞത് കേള്‍ക്കുമ്പോള്‍ അമ്പരപ്പ്. എനിക്ക് എപ്പോഴും പാര്‍ട്ടിയില്‍ നിന്നും കിട്ടുന്നത് അടിയാണ്. കഴിഞ്ഞ തവണ ഒഴിവാക്കിയതുകൊണ്ട് ഇത്തവണ ലഭിക്കുമെന്ന് വിശ്വസിച്ചു. കാലാകാലങ്ങളായി മാറ്റി നിര്‍ത്തുന്നു. ഇപ്പോള്‍ സീറ്റ് നല്‍കാമെന്ന് പാര്‍ട്ടി പറഞ്ഞതാണ്’- രമണി പി നായര്‍ പറഞ്ഞു. എന്നാല്‍ രമണി പി നായര്‍ക്ക് വിജയ സാധ്യതയില്ലാത്തതിനാലാണ് സീറ്റു നല്‍കാത്തതെന്ന് നേത്യത്വം വ്യക്തമാക്കിയിരിക്കുന്നത്. മാത്രമല്ല കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ രമണി പി നായര്‍ക്ക് ചുമതല ഉണ്ടായിരുന്ന വാര്‍ഡുകളില്‍ ബി ജെ പി അടക്കം വിജയിച്ചുവെന്നും രമണി പി നായര്‍ക്ക് പഴ സ്വധീനമില്ലന്നും നേത്യത്വം പറയുന്നു https://www.youtube.com/watch?v=zRf6Sf7ehp4