അപകടത്തില്‍ പരുക്കേറ്റ മത്സ്യവിൽപ്പനക്കാരൻ മരിച്ചു..

അപകടത്തില്‍ പരുക്കേറ്റ മത്സ്യവില്‍പ്പനക്കാരന്‍ മരിച്ചു.

വെഞ്ഞാറമൂട് പുല്ലമ്പാറയില്‍ മാമ്മൂട്, മുണ്ടന്‍ തടിക്കാട്ടില്‍ നാസര്‍ 45 ആണ്് മരിച്ചത്.
പ്രവാസിയായിരുന്ന നാസര്‍ കൊറോണ സമയത്ത് നാട്ടിലെത്തുകയും തിരിച്ചു പോകാന്‍ കഴിയാതെ വന്നതോടെ മീന്‍ കച്ചവടം നടത്തിവരുകയായിരുന്നു.
കഴിഞ്ഞദിവസമാണു കല്ലറ മുതുവിള യില്‍ വച്ച് മീനുമായി സ്‌കൂട്ടറില്‍ പോകുകയായിരുന്ന നാസറിന്റെ സ്‌കൂട്ടര്‍ ജീപ്പുമായി ഇടിച്ച് അപകടം സംഭവിച്ചതു
തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വീഴ്ചയില്‍ തലയിടിക്കുകയും രക്തം കട്ട പിടിക്കുകയും ചെയ്തിരുന്നു തുടര്‍ന്ന് സര്‍ജറിക്ക് വിധയേമാക്കുകയായിരുന്നു. എന്നാല്‍ ഞായറാഴ്ച്ച വൈകുന്നേരത്തേടെ മരണപ്പെടുകയായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here