വ്യജ വാറ്റ് കേന്ദ്രത്തില്‍ നിന്നും വന്‍ കള്ളനോട്ട് വേട്ട..

വ്യജ വാറ്റ് കേന്ദ്രത്തില്‍ നിന്നും വന്‍ കള്ളനോട്ട് വേട്ട. പാങ്ങോട് സ്വദേശിക്കായി വലവിരിച്ച് പോലീസ്

വ്യാജവാറ്റ് കേന്ദ്രത്തില്‍ നിന്നും പിടികൂടിയ കാറില്‍ ഒന്നരലക്ഷത്തിലേറെ രൂപയുടെ കള്ളനോട്ട് കണ്ടെത്തി. ഓടി രക്ഷപ്പെട്ട പാങ്ങോട് സ്വദേശിക്കെതിരെ വല വിരിച്ച് പൊലിസും എക്‌സ്‌സൈസും.

തിരുവനന്തപുരം പാങ്ങോട് കാഞ്ചിനട സ്വദേശി ഇര്‍ഷാദിന്റെ കാറില്‍ നിന്നാണ് ഒന്നേകാല്‍ ലക്ഷം രൂപ കണ്ടെടുത്തത്. സംഭവത്തെക്കുറിച്ച് പാലോട് പോലീസ് പറയുന്നതു്

പാങ്ങോട് കാഞ്ചിനട സ്വദേശിയായ ഇര്‍ഷാദ് മടത്തറ തട്ടുപലത്തിന് സമീപം വാടകക്ക് വീട് എടുത്ത് വ്യാജവാറ്റ് നടത്തുന്നതായി വാമനപുരം എക്‌സ്സൈസ് അധികൃതര്‍ക്ക് രഹസ്യവിവരം കിട്ടിയതിനെ തുടര്‍ന്ന് കഴിഞ്ഞദിവസ്സം സ്ഥലത്ത് റെയ്ഡ് നടത്തി 40 ലിറ്റര്‍ ചാരായവും 1220 ലാറ്റര്‍ കോടയും പിടി കൂടിയിരുന്നു.

എക്‌സ്സൈസ് സംഘത്തെ കണ്ടയുടന്‍ തന്നെ ് വാറ്റ് സംഘം കാറും ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് നടന്ന പരിശോധനയില്‍ കാറിനുള്ളില്‍നിന്നും വാറ്റു ചാരായം സൂക്ഷിച്ചിരുന്നതായി കണ്ടെത്തുകയും കാര്‍ കസ്റ്റഡിയാല്‍ എടുക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് കാറിന്റെ രഹസ്യ അറയാല്‍ കള്ള നോട്ടുകള്‍ കണ്ടെത്തിയത്.

ഒരു ലക്ഷത്തി അറുപത്തിരണ്ടായിരത്തി അഞ്ഞൂറ് രൂപയുടെ 323 അഞ്ഞൂറിന്റെ നോട്ടുകളാണ് കാറിന്റെ രഹസ്യ അറയാന്‍ സൂക്ഷിച്ചിരുന്നത്. തുടര്‍ന്ന് വാഹനവും രൂപയും എക്സ് സൈസ് പാലോട് പൊലിസിന് കൈമാറുകയായിരുന്നു.
ഓടി രക്ഷപ്പെട്ട ഇര്‍ഷാദിനും കൂട്ടാളികള്‍ക്കും വേണ്ടി പൊലീസു എക്‌സ്സെയിസ്സും അനേഷ്വണം വ്യാപകമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here