ചെല്ലഞ്ചി പാലത്തിന് സമീപം മകനുമൊത്ത് ആറ്റിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു.

വാമനപുരം നദിയിൽ ചെല്ലഞ്ചി പാലത്തിനു സമീപം കുളിക്കാനിറങ്ങിയ അച്ഛനും മകനും ഒഴുക്കിൽപ്പെട്ടു അച്ഛൻ മരിച്ചു.
മുതുവിള പരപ്പിൽ ദേവതീർത്ഥത്തിൽ സജി (40) ആണ് മരിച്ചത്.

ഇന്ന് വൈകിട്ട് നാല്
മണിയോട് കൂടി ചെല്ലഞ്ചി പാലത്തിനു സമീപം കുളിക്കാനിറങ്ങിയ അച്ഛൻ സജി മകൻ ദേവാനന്ദിനെ നീന്തൽ പഠിപ്പിക്കുന്നതിനിടെ ആഴമുള്ള ഭാഗത്ത് വെള്ളത്തിലേക്ക് താഴുകയായിരുന്നു.

തൊട്ടടുത്ത് കുളിച്ചുകൊണ്ടു നിന്ന സമീപവാസികളായ യുവാക്കൾ ഉടൻ തന്നെ മകനെ രക്ഷപ്പെടുത്തി കാർക്കെത്തിച്ചെങ്കിലും സജിയെ രക്ഷപ്പെടുത്താൻ സാധിച്ചില്ല. സംഭവമറിഞ്ഞു സ്ഥലത്തെത്തിയ പാലോട് പോലീസും വിതുര ഫയർ ഫോഴ്സും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിൽ സജിയെ മരണപ്പെട്ട നിലയിൽ കണ്ടെത്തുകയായിരിന്നു. സജി പുല്ലമ്പാറ വില്ലജ് ഓഫീസിലെ ഫീൽഡ് അസിസ്റ്റന്റ് ആണ്.സജി നീന്തൽ വശമുള്ള ആളായിരുന്നു.
ദിവ്യയാണ് സജിയുടെ ഭാര്യ.

രക്ഷാപ്രവർത്തനത്തിന് പാലോട് പോലീസ് ഇൻസ്‌പെക്ടർ സി.കെ മനോജ്,പോലീസ് ഉദ്യോഗസ്ഥരായ വിനീത്,അനിൽ കുമാർ,അൻസാരി, എന്നിവരും.വിതുര ഫയർ ഫോർസ് സീനിയർ ഫയർമാൻ ഹരി.കെ.എസ്,ഫയർമാൻമാരായ രെഞ്ചു,രതീഷ്,ഷൈജു,സെൽവരാജ്,സുരേഷ്,തങ്കരാജ് എന്നിവർ നേതൃത്വം നൽകി. നാട്ടുകാരും പങ്കാളികളായി.

LEAVE A REPLY

Please enter your comment!
Please enter your name here