നാസില ബീഗത്തെ മയക്കുമരുന്ന് കലർത്തിയ മിഠായി നൽകിയ ശേഷം കുത്തി കൊന്ന് മുങ്ങിയ ഭർത്താവ് ഇന്നും കാണാമറയത്ത്

പാലോട് സ്വദേശി നാസില ബീഗത്തെ മയക്കുമരുന്ന് കലർത്തിയ മിഠായി നൽകിയ ശേഷം കുത്തി കൊലപ്പെടുത്തി മുങ്ങിയ ഭർത്താവിനെ ഒരുവർഷമായിട്ടും കണ്ടെത്താനായിട്ടില്ല. കേരള പൊലീസ് രാജ്യം മുഴുൻ പരതിയിട്ടും റഹിം ഇന്നും കാണാമറയത്താണ്.

2021 നവംബർ 11 ന് രാത്രിയാണ് കൊലക്കത്തിയുമായി ചാക്ക ഐടിഐയിലെ ക്ലർക്കായ റഹീം ഭാര്യാ വീടായ പാലോട് നവാസ് മൻസിലിലേക്കെത്തിയത്. ഉറങ്ങുന്നതിന് മുമ്പ് റഹീം ഭാര്യക്കും മകള്‍ക്കും മയക്ക് മരുന്ന് കലർത്തിയ മിഠായി നൽകി. മഴയത്ത് ചെരുപ്പു നനയാതെ എടുത്തുവെക്കണമെന്ന വ്യാജേനെ പുറത്തിറങ്ങിയ റഹിം അകത്ത് കയറിയിട്ടും വാതിൽ കുറ്റിയിട്ടില്ല.

പുലർച്ചെ നിസ്കാരത്തിന് ഉണർന്ന അമ്മ എല്ലാ ദിവസവും ഒപ്പമുണയരുന്ന മകളെ കാണാത്തിനാൽ തിരക്കി. വാതിൽ തുറന്ന് കിടക്കുന്നത് കണ്ട് തള്ളി തുറന്ന് നോക്കിയപ്പോള്‍ ഒരു വശത്ത് രക്തത്തിൽ കുളിച്ച് കിടക്കുന്ന മകള്‍. തൊട്ടടുത്ത് ബോധരഹിതയായ 13 വയസുകാരിയായ കുഞ്ഞുമോളും. 

അരുംകൊലക്ക് റഹിം നടന്ന ഗൂഡാലോചനയാണ് പിന്നീട് നടന്ന അന്വഷണത്തിൽ തെളിഞ്ഞത്. മൊബൈൽ ഫോണും, തിരിച്ചറിയൽ രേഖകളുമെല്ലാം ഉപേക്ഷിച്ചാണ് പ്രതി കടന്നുകളഞ്ഞത്. നന്നായി സ്കൂട്ടർ ഓടിക്കാൻ അറിയാത്ത റഹീം കൊലപാതകത്തിന്റെ തലേ ദിവസം ഒരു സെക്കൻറ് ഹാൻഡ് സ്കൂട്ടർ വാങ്ങിയത് ആരും അറിഞ്ഞില്ല. ഈ സ്കൂട്ടർ സമീപത്തെ ആറ്റിൻകരയിൽ വെച്ചശേഷമാണ് രാത്രിയിൽ വീട്ടിൽ കയറിയത്.

കൊലപാതകം നടത്തിയ സ്ഥലത്തുനിന്നും പാലോടെത്താൻ മൂന്നു കിലോമീറ്ററുണ്ട്. രാത്രിയിൽ രക്ഷപ്പെടാനായിരുന്നു റഹീം സ്കൂട്ടർ വാങ്ങിയത്. അട്ടക്കുളങ്ങരയിൽ സ്കൂട്ടർ ഉപേക്ഷിച്ച് വണ്ടികള്‍ മാറി കയറി തുമ്പ നെഹ്റു ജംഗ്ഷൻ വരെ റഹിമെത്തിയെന്ന് തെളിഞ്ഞിട്ടുണ്ട്. പക്ഷേ പിന്നീട് ഒരു തുമ്പുമില്ല. വിവിധ വേഷങ്ങളിൽ ഇയാള്‍ ഇപ്പോള്‍ പൊലിനെ കബളിപ്പിച്ച് നടക്കുന്നു. 

 

LEAVE A REPLY

Please enter your comment!
Please enter your name here