ഭാര്യയും കാമുകനും ചേര്‍ന്ന് യുവാവിനെ കുത്തിക്കൊലപ്പെടുത്തി

arun
arun aryanadu

തിരുവനന്തപുരത്ത് ഭര്‍ത്താവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്തി, അസമയത്ത് വീട്ടിലെത്തിയ യുവാവ് ഭാര്യയുടെ മുന്നിലിട്ട് ഭർത്താവിനെ കുത്തി കൊന്നു ആര്യനാട് കളപ്പട കടന്നു വിളവീട്ടാൽ അരുണാണ് (36) കൊല്ലപ്പെട്ടത്.ഇന്നലെ രാത്രി പത്തരമണിയോടെയാണ് സംഭവം.പ്രതി ആര്യനാട് സ്വദേശി ശ്രീജുവിനെ ആര്യതാ ട് പോലിസ് കസ്റ്റഡിയിൽ എടുത്തു.

ഇന്നലെ രാത്രിയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. അരുണും ഭാര്യ അഞ്ജുവും പിണങ്ങി താമസിക്കുകയായിരുന്നു. അഞ്ജുവും കാമുകന്‍ ശ്രീജുവും ഒന്നിച്ച് ജീവിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ അരുണ്‍ ഈ ബന്ധം എതിര്‍ത്തിരുന്നു. അന്നുമുതല്‍ തന്നെ ഇവര്‍ കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ഇന്നലെ വൈകുന്നേരത്തോടെ അഞ്ജുവിന്റെ വീട്ടിലേക്ക് കാമുകന്‍ ശ്രീജു എത്തുകയായിരുന്നു. ഗൂഢാലോചന നടത്തിയശേഷം അരുണിനെ വിളിച്ചുവരുത്തി കുത്തികൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇവര്‍ക്ക് ഒന്‍പത് വയസുള്ള ഒരു മകള്‍ കൂടിയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here