രണ്ടു വയസ് പ്രായമുള്ള കുഞ്ഞിൻ്റെ കൈവിരലിൽ കുടുങ്ങിയ മോതിരം അഗ്നി രക്ഷാ സേന മുറിച്ചു മാറ്റി. വെഞ്ഞാറമൂട് പഞ്ഞിയൂർ പച്ചയിൽ ചരുവിള പുത്തൻവീട്ടിൽ ശിവാനന്ദൻ്റെ മകനായ സിദ്ധാർത്ഥ് ബാലൻ്റ വിരലിലാണ് മോതിരം കുടുങ്ങിയത്. രണ്ടു ദിവസം മുൻപ് മാതാവ് മാതാവ് അണിയിച്ച മോതിരമാണ് കുഞ്ഞിൻ്റെ വിരലിൽ കുടുങ്ങി നീരുവന്നത്. ശനിയാഴ്ച്ച രാത്രിയോടെ കുഞ്ഞിന് അസ്വസ്ഥത അനുഭവപ്പെട്ട് നിലവിളിച്ചു. കുഞ്ഞിൻ്റെ ബുദ്ധിമുട്ട് മനസിലാക്കി മോതിരം ഊരിമാറ്റാൻ ബന്ധുക്കൾ നടത്തിയ ശ്രമം ഫലം കണ്ടില്ല. തുടർന്ന് പുലർച്ചെ 3 മണിയോടെ കുഞ്ഞിനെ വെഞ്ഞാറമൂട് അഗ്നി രക്ഷാ നിലയത്തിൽ എത്തിക്കുകയായിരുന്നു. അവിടെ ഗ്രൈഡ് അസി. സ്റ്റേഷൻ ഓഫീസർ അജിത് കുമാറിൻ്റെ നേതൃത്വത്തിൽ സേനാ അംഗങ്ങൾ സൂക്ഷ്മതയോടെ മോതിരം മുറിച്ചു മാറ്റുകയായിരുന്നു