പുലിയാകാം,,കിളിമാന്നൂര്‍ , വാമനപുരം, കല്ലറ പാങ്ങോട് മേഖലയിലെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ്‌

കഴിഞ്ഞ കഴിഞ്ഞ ഒരാഴ്ചയായി കിളിമാനൂർ മേഖലയിൽ ഭീതി പടർത്തുന്ന വന്യജീവി പുലി ആകാമെന്ന്സംശയത്തിൽ ജാഗ്രത നിർദ്ദേശം നൽകി വനംവകുപ്പ്.

ഇന്ന് പുലർച്ചെ ഇന്ന് പുലർച്ചെ താളി കുഴി കടലുകാണിപ്പാറക്ക് സമീപം കടലുകാണിപ്പാറ സമീപം പാങ്ങോട്പോലീസ് സ്റ്റേഷനിലെ സിപിഒ സിന്ധുവിനെ വീട്ടിൽ ഉണ്ടായിരുന്ന 3 ആടുകളിൽ രണ്ടെണ്ണത്തിനെ വന്യജീവികൾ വന്യജീവി കടിച്ചുകൊന്നു കഴുത്തും വയറും കടിച്ചുകീറി കുടൽ ഭക്ഷിക്കുകയും ചെയ്തിരുന്നു.

പൂച്ച വർഗ്ഗത്തിൽപ്പെട്ട ഏതോ വന്യജീവി ആകാം ആടുകളെ കൊന്നത് എന്നാണ് വനപാലകരുടെ നിഗമനം .

കുറച്ചു ദിവസമായി ‌മേഖലയിൽ ചുറ്റിത്തിരിയുന്നത് പുലിയോട് സാദൃശ്യമുള്ള വള്ളിപ്പൂച്ച ആകാം എന്നായിരുന്നു ആദ്യം കരുതിയിരുന്നത്.

എന്നാൽ സാധാരണ വലിപ്പമുള്ള ആടുകളെ ഇത്തരത്തിൽ കീഴ്പ്പെടുത്തി സാധാരണ പള്ളി പൂച്ചകൾക്ക് കഴിയാറില്ല.

അതിനാൽ ആടുകളെ കൊന്നത് പുലി തന്നെയാകാം എന്ന് സംശയം ബലപ്പെടുകയാണ്.

ഈ സാഹചര്യത്തിലാണ് ഈ സാഹചര്യത്തിലാണ് വനംവകുപ്പ് ജാഗ്രത നിർദ്ദേശം നൽകിയിട്ടുള്ളത്.

വനംവകുപ്പു നിൽക്കുന്ന ജാഗ്രതാ നിർദ്ദേശങ്ങൾ ഇങ്ങനെ:

അതിരാവിലെ ടാപ്പിങ്ങിനായി പുറത്തു പോകാതിരിക്കുക; രാവിലെ പോകേണ്ടി വരുന്നവർ ഒറ്റയ്ക്ക് പോകാതിരിക്കുക. കൊച്ചുകുട്ടികളെ പകൽപോലും പുറത്ത് ഒറ്റയ്ക്ക് വിടാതിരിക്കുക. സന്ധ്യകഴിഞ്ഞാൽ ആവശ്യമില്ലാതെ ആരും പുറത്തിറങ്ങാതിരിക്കാൻ ശ്രദ്ധിക്കുക . സാധാരണമായ ജീവികളെ കാണുകയോ ശബ്ദം കേൾക്കുകയോ ചെയ്താൽ സുരക്ഷിതമായ സ്ഥലങ്ങളിൽ ഇരുന്നു അവരെ നിരീക്ഷിക്കുകയും കഴിയുമെങ്കിൽ ചിത്രം പകർത്തുകയും വിവരം പാലോട് ഫോറെസ്റ് ഡിവിഷനിലെ വനപാലകരെ അറിയിക്കുക.കിളിമാന്നൂർ , വാമനപുരം മേഖലകൾക്ക് പുറമേ കല്ലറ-പാങ്ങോട് പ്രദേശങ്ങളിലെ ജനങ്ങളും ജാഗ്രത പാലിക്കണമെന്ന റേഞ്ച് ഓഫീസർ അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here