കിളിമാനൂരില്‍ കാറുമായി കൂട്ടിയിടിച്ചു സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു

കിളിമാനൂരില്‍ കാറുമായി കൂട്ടിയിടിച്ചു സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു

കിളിമാനൂര്‍ പുതിയ കാവ് ജംഗ്ഷനില്‍ കാറുമായി കൂ്ട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികനായ യുവാവ് മരിച്ചു . ചാത്തന്‍പാറ, പറങ്കിമാംവിള , വലിയവിള, തെക്കുംകര വീട്ടില്‍ വിജയന്‍ (40) ആണ് മരിച്ചത്. ചൊവ്വാഴ്ച്ച രാത്രി 8 മണിയോടെയായിരുന്നു അപകടം നടന്നത്. കിളിമാനൂരില്‍ നിന്ന്ചാത്തന്‍പാറയിലേയ്ക്ക് പോകുകയായിരുന്ന സ്‌കൂട്ടറും ആറ്റിങ്ങലില്‍ നിന്ന് കിളിമാനൂരിലേയ്ക്ക് വരികയായിരുന്ന കാറും തമ്മില്‍ കൂട്ടി ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തെറിച്ച് വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിജയനെ ഉടന്‍ തന്നെ നാട്ടുകാരും പോലീസും ചേര്‍ന്ന് വെഞ്ഞാറമൂട് ഗോകുലം മെഡിയ്ക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല. . ഭാര്യ റിജി . മക്കള്‍ അര്‍ജുന്‍ , ശ്രീഹരി.

LEAVE A REPLY

Please enter your comment!
Please enter your name here