അമ്മ ആത്മഹത്യ ചെയ്തതിന് പിന്നാലെ ആത്മഹത്യാ ശ്രമം നടത്തി ആശുപത്രിയിലായ യുവാവ് വീട്ടിൽ മരിച്ച നിലയിൽ.

( ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056))അമ്മ ആത്മഹത്യ ചെയ്തതിന് പിന്നാലെ ആത്മഹത്യാ ശ്രമം നടത്തി ആശുപത്രിയിലായ യുവാവ് വീട്ടിൽ മരിച്ച നിലയിൽ. അമ്മ ആത്മഹത്യ ചെയ്തതിന് പിന്നാലെ ആത്മഹത്യാ ശ്രമം നടത്തി ആശുപത്രിയിലായ യുവാവ് വീട്ടിൽ മരിച്ച നിലയിൽ. കല്ലറ കുറുമ്പയം എസ് കെവാവി ഭവനിൽ സച്ചിനാണ് (33 ) മരിച്ചത്. ഇന്ന് രാവിലെയാണ് ദാരുണ സംഭവം അരങ്ങേറിയത്. കഴിഞ്ഞ 26 നാണ് സച്ചിന്റെ മാതാവ് ഗിരിജയെ (60 ) വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നത്. രാവിലെ വീടിൻ്റെ ചായ് പിൽ തൂങ്ങി മരിച്ച നിലയിൽ അമ്മയെക്കണ്ട് സജിനും കെട്ടിതൂങ്ങി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.തുടർന്ന് അയൽ വാസികൾ ഓടിയെത്തി യ യുവാവിനെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു’ അപകട നില തരണം ചെയ്ത യുവാവ് അടുത്ത ദിവസം ആശു പ ത്രി വിട്ടിരുന്നു. അതിന് ശേഷമാണ് ആത്മഹത്യ. സച്ചിന്റെ ജ്യേഷ്ടൻ സന്ദീപാണ് സച്ചിനെ വീട്ടിന്റെ ചായ്‌പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പാങ്ങോട് പാങ്ങോട് പോലീസ് തുടർനടപടികൾ തുടങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here