വാമനപുരം നദിയില്‍ കണിച്ചോടു ഭാഗത്ത് മുളം തുരുത്തില്‍ കുടുങ്ങി മൃതദേഹം കണ്ടെത്തി.

വാമനപുരം നദിയില്‍ കണിച്ചോടു
ഭാഗത്ത് മുളം തുരുത്തില്‍ കുടുങ്ങി മൃതദേഹം കണ്ടെത്തി. വെഞ്ഞാറമൂട് അമ്പലമുക്ക് കലാഭവനില്‍ കലേഷിന്റെ 42 മ്യതദേഹമാണ് കണിച്ചോട് പാല്‍സൊസെറ്റിക്ക് സമീപത്തെ കടവില്‍ മുളയില്‍ കുുങ്ങിയ നിലയില്‍ സമീപവാസിയായ ബെന്നി കണ്ടത്. തുടര്‍ന്നു ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നു മ്യതദേഹം കരയ്ക്കത്തിച്ചു.
ഇക്കഴിഞ്ഞ 27നു രാത്രിയാണ് വാമനപുരം പാലത്തില്‍ നിന്നും ഒരാള്‍ നദിയിലേയ്ക്ക്ചാടുന്നത് ചിലര്‍ കണ്ടത്. അന്നുമുതല്‍ തന്നെ അമ്പലമുക്ക് സ്വദേശി കലേഷിനെയും കാണാനില്ലായിരുന്നു. തുടര്‍ന്നു കഴിഞ്ഞ ജിവസ്സങ്ങളില്‍ നദിയില്‍ തിരച്ചില്‍ നടത്തി വരുകയായിരുന്നു.റിട്ടേയര്‍ട്ട് ഹെഡ്മാസ്റ്റര്‍ രഘുവരന്റെയും പരേതയായ ഗൗരിയുടെയും മകനാണ് കലേഷ്. നെല്ലനാട് ഗ്രാമപഞ്ചായത്തംഗം അഭിലാഷ് സഹോദരനാണ്‌.
പ്രിജയാണ് ഭാര്യ.ഒരു കുഞ്ഞുണ്ട്.
കലേഷ് ഭാര്യയുമായി അകന്നു കഴിയുകയായിരുന്നുവത്രെ.

LEAVE A REPLY

Please enter your comment!
Please enter your name here