ജനകീയ നേതാവ്, , സാധരണക്കാരില്‍ സാധാരണക്കാരന്‍ ,കര്‍ഷകന്‍, പരോപകാരി.കളമച്ചല്‍ ശശിയുടെ ആകസ്മിക വേര്‍പാടിന്റെ വേദനയില്‍ നാടും നാട്ടുകാരും.

.

ജനകീയനായ കമ്മ്യൂണിസ്റ്റ് നേതാവും വാമനപുരം മുൻബ്ലോക്ക് പ്രസിഡന്റുമായ കളമച്ചൽ ശശിയുടെ ആകസ്മിക വേർപാടിന്റെ വേദനയിലാണ് വളർത്തിയ നാടും നാട്ടുകാരും.

വാമനപുരം കളമച്ചൽ സ്വദേശിയായ ശശിധരൻ അര നൂറ്റാണ്ട് മുമ്പാണ് അയിരൂരിൽ ഉള്ള സുമംഗലയെ വിവാഹം ചെയ്തു ഭരതന്നൂരിലെത്തിയത്.

കർഷകനും പരോപകാരിയുമായ ശശിധരനെ നാട്ടുകാർ സ്നേഹത്തോടെ കളമച്ചൽ ശശിയെന്നു വിളിച്ചു . ഭരതന്നൂരിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ തുടക്കത്തിനും വളർച്ചയും പിന്നിൽ കളമച്ചൻ ശശിയുടെ പങ്ക് വളരെ വലുതായിരുന്നു.

നാട്ടുകാർക്ക് എന്തിനും ഏതിനും സമീപിക്കാവുന്ന ഒരു ജനകിയ നേതാവായിരുന്നു കളമച്ചൻ ശശി.അഴിമതിയുടെ കറ പുരളാത്ത സംശുദ്ധരാഷ്ടീയ ജീവിതമായിരുന്നു കളമച്ചൻ ശശിയുടേത്. അടുത്ത കാലംവരേയും അയിരൂരിൽ ഉള്ള ഓല കെട്ടിയ കൊച്ചു വീട്ടിലായിരുന്നു തമാസം.

രഷ്ട്രീയത്തിലും അധികാര സ്ഥാനങ്ങളും ഇരിക്കുമ്പോഴും
കൃഷി ചെയ്തും കന്നു കാലികളെ വളർത്തിയുമാണ് കുടംബം പോയിരുന്നത്.

ബ്ലോക്ക്​ പഞ്ചായത്ത്​ പ്രസിഡൻറായിരിക്കു​േമ്പാഴും തടി ലോഡിങിന്​ പോയ സി.​െഎ.ടി.യുക്കാരൻ, ബ്ലോക്ക്​ പഞ്ചായത്ത്​ പ്രസിഡൻറിന്​ അനുവദിച്ച സർക്കാർ വാഹനസൗകര്യം ഉണ്ടായിരുന്ന​േപ്പാഴും പല​േപ്പാഴു​ം ട്രാൻസ്​പോർട്ട്​ ബസിൽ യാത്ര ചെയ്​ത ലളിതജീവിതശൈലി.

തന്നെ കാണാൻ ദിവസവും വരുന്ന നൂറുക്കണക്കിന്​ കർഷക തൊഴിലാളികളുടെ സങ്കടങ്ങളും പരാതികളും കേട്ട്​ അത്​ പരിഹരിക്കാൻ അവർക്കൊപ്പം ഇറങ്ങിത്തിരിച്ച കമ്യൂണിസ്​റ്റ്​.

വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ് , പാങ്ങോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പാങ്ങോട് സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്കിലെ ഡയറക്ടർ ബോർഡ് അംഗം എന്നി നിലയിൽ കഴിവ് തെളിയിച്ചിട്ടുണ്ട്.

പഴയ കെട്ടിടങ്ങളിൽ പ്രവർത്തിച്ചിരുന്ന വാമനപുരം ബ്രോക്ക് പഞ്ചായത്തിന് ആധുനിക മുഖം ലഭിച്ചത് കളമച്ചൽ ശശി പ്രസിഡന്റ് ആയിരുന്ന സമയത്താണ്.

സി പി എമ്മിൽ വിഭാഗീയത നില നിന്ന കാലം വി എസ് അച്യുതാനന്ദന്റെ പക്ഷത്തായിരുന്ന കളമച്ചൽ ശശി പിന്നീട് സി പി എം വിട്ട് സി പി ഐ യിൽ ചേർന്നിരുന്നു.

കോവിഡ് ബാധിച്ച് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നായിരുന്നു അദ്ദേഹത്തിന്റെ മരണം.

.

LEAVE A REPLY

Please enter your comment!
Please enter your name here