കല്ലറക്കാരുടെ വൈദ്യരപ്പൂപ്പൻ ഭാസ്കരപിള്ള ഓർമ്മയായി

മൃഗങ്ങൾക്കായി ഒരു ചികിത്സാ കേന്ദ്രം എന്നത് സാധാരണക്കാരന്റ ചിന്തയിൽ പോലും വരാതിതന്ന കാലത്ത് കല്ലറ ദേശത്ത് മൃഗങ്ങൾക്കായി മാത്രം ഒരു ആതുരാലയം സ്ഥാപിച്ച് ചികിത്സ നടത്തിയ നാട്ടുകാരുടെ പ്രിയ വൈദ്യരപ്പൂപ്പൻ ഭാസ്കരപിള്ള (99 ) ഓർമ്മയായി.

പാലിന് മാത്രമല്ല കൃഷിക്കും ഗതാഗതത്തിനും എല്ലാം അന്നത്തെ കാലത്ത് കന്നു കാലികൾ മാത്രമായിരുന്നു സാധരണക്കരന്റെ ആശ്രയം.

ഇന്ന് ലോറികളും ബന്ധുകളും പായും പോലെ റോഡിലൂടെ കാളവണ്ടികൾ ഓടിയിരുന്ന കാലം.

കന്നുകാലികൾക്ക് പരുക്കുകളോ അസുഖങ്ങളോ വന്നാൽ ചാവാൻ വിടുകയോ കിട്ടുന്ന വിലക്ക് ഇറച്ചി വെട്ടുകാർക്ക് കൊടുക്കുകയോ മാത്രമായിരുന്നു ഏക മാർഗ്ഗം.

ഇത് കണ്ടറിഞ്ഞാണ് കർഷകൻ കൂടിയായിരുന്ന ഭാസ്കരപിള്ള ആയുർവേദത്തിലുള്ള തന്റെ പ്രാഗത്ഭ്യം മിണ്ടാപ്രാണി കൾക്ക് കൂടി ഉപകരിക്കും വിധം മൃഗങ്ങൾക്കായി ഒരു ആതുരാലയം സ്ഥാപിച്ചത്.

തുടക്കത്തിൽ കേട്ടവർ നെറ്റിചുളിച്ചിരുന്നെങ്കിലും ഒടിവുകളും മുറിവുകളും മറ്റു രോഗങ്ങളുമായി എത്തിച്ച കാലികൾ ചികിത്സയിൽ സുഖം പ്രാപിച്ചതോടെ വൈദ്യരും വൈദ്യരുടെ മൃഗാശുപത്രിയും നാട്ടുകാർക്ക് പ്രിയങ്കരമായി.

തുടർന്ന് ദൂരെ സ്ഥലങ്ങളിൽ നിന്നു പോലും കന്നുകാലികളുടെ ചികിത്സക്ക് കർഷകരും കാളവണ്ടി ഉടമകളും വൈദ്യരെ തേടിയെത്തിയിന്ദന്നു.തിരുവനന്തപുരം കല്ലറ തെങ്ങുംകോട് സ്വദേശിയായിരുന്ന വൈദ്യര്‍ വാഹനങ്ങളില്‍ കയറാതെ നടന്നുമാത്രമേ പോകുമായിരുന്നുള്ളു. അപൂര്‍വ്വമായി മാത്രമേ അദ്ദേഹം ഷര്‍ട്ടും ധരിച്ചിരുന്നുള്ളു

വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ഇന്ന് പുലർച്ചെയായിരുന്നു മരണം

LEAVE A REPLY

Please enter your comment!
Please enter your name here