ബൈക്കും കാറും തമ്മിൽ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

കൊല്ലം ജില്ലയിലെ കടയ്ക്കൽ ബൈക്കും കാറും തമ്മിൽ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചുകടയ്ക്കൽ ദർപ്പക്കാട് എംജി നഗറിൽ കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍മരിച്ചു. ദർപ്പക്കാട് സ്വദേശി അബ്ദുള്ള(20)യാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മരണപ്പെട്ടത്. സാരമായി പരുക്കേറ്റ പാങ്ങലുകട് സ്വദേശി അരുൺ ലാല(21) രാത്രി എട്ടരയോടെയും മരണമടഞ്ഞു.ദർപ്പക്കാടിന് സമീപം വൈകുന്നേരം നാലുമണിയോടെയാണ് അപകടം നടന്നത്. അമിതവേഗതയിൽവന്ന ബൈക്ക് നിയന്ത്രണം വിട്ട് കാറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അമിതവേഗതയിൽ വന്ന ബൈക്കാണ് അപകടത്തിൽ പെട്ടതെന്നാണ് പറയപ്പെടുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here