കുബേരാശ്രമം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ചികിത്സാ സഹായ വിതരണവും , വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണവും

കൊല്ലം ആയുർ മഞ്ഞപ്പാറ കുബേരാശ്രമം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ കോവിഡ് കാലത്ത് നടത്തിവരുന്ന അന്നദാനത്തിന്റെ അമ്പതാം നാള്‍ ചടങ്ങും രോഗികൾക്കുള്ള ചികിത്സാ സഹായ വിതരണവും വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണവും നടന്നു.

ആശ്രമത്തിൽ കോവ്ഡ്‌ മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ചടങ്ങ് ഇട്ടിവ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അമൃത ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ടോം കെ ജോർജ് അധ്യക്ഷത വഹിച്ചു. ചലച്ചിത്ര താരം ശ്രീലത നമ്പൂതിരി മുഖ്യാതിഥിയായി.

പഠനോപകരണ വിതരണോദ്ഘടനം മെമ്പർ ബി . ബിജു, ചികിത്സാ സഹായവിതരണം മെമ്പർ ഫൈസൽ എന്നിവർ നിർവഹിച്ചു

കോവിഡ് മഹമാരിയെ തുടർന്ന് ഭക്ഷണത്തിനായി ബുദ്ധിമുട്ടനുഭവിക്കുന്നവർ, തെരുവോരങ്ങളിൽ കഴിയുന്നവർ തുടങ്ങിയവർക്കായി കുബേരാശ്രമം ട്രസ്ററ് നടപ്പാക്കി വരുന്ന പൊതിച്ചോറ് വിതരണം അമ്പത് ദിവസം പിന്നിട്ടതായും ഭക്ഷണപ്പൊതികൾ നൽകുന്നത് ലോക് ഡൗൺ അവസാനിക്കും വരെ തുടരുമെന്നും ആശ്രമം മഠാധിപതി ഡോ: ഷാജി കെ നായർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here