ആറ്റിങ്ങലില്‍ യുവാവിന് കുത്തേറ്റ സംഭവത്തില്‍ വെഞ്ഞാറമൂട് സ്വദേശിനിയായ സുഹൃത്തായ പെണ്‍കുട്ടി പിടിയില്‍

ആറ്റിങ്ങലിൽ യുവാവിന് കുത്തേറ്റ സംഭവത്തിൽ വെഞ്ഞാറമൂട് സ്വദേശിനിയായ സുഹൃത്തായ പെൺകുട്ടി പിടിയിൽ

ആറ്റിങ്ങൽ ടോൾ മുക്കിൽ വെച്ച് യുവാവിന് കുത്തേറ്റു .മംഗലാപുരം നിതീഷ് ഭവനിൽ നിതീശ് 30നാണ് കുത്തേറ്റത്. സംഭവത്തിൽ വെഞ്ഞാറമൂട് സ്വദേശിനി ആയ ലക്ഷ്മി(26) യെ പോലീസ് അറസ്റ്റ് ചെയ്തു.കോരാണി ടോൾ മുക്കിൽ വെച്ചാണ് സംഭവം നടന്നത്. ഇന്ന് ഉച്ചക്ക് 2.30 മണിയോട് കൂടിയാണ് സംഭവം . പരുക്കേറ്റ യുവാവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അക്ഷയ ജീവനക്കാരനായ യുവാവിനെ കോരാണിയിലേക്ക് വിളിച്ചുവരുത്തി പെൺകുട്ടിയും ഭർത്താവും ചേർന്ന് കുത്തുകയായിരുന്നു. ഭർത്താവ് ഓടി രക്ഷപെടുകയും പെൺകുട്ടിയെ ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.തന്നെ ചതിക്കാന്‍ ശ്രമിച്ചതിനാണ് സുഹ്യത്തായ യുവാവിനെ അക്രമിച്ചതെന്നു യുവതി പോലീസ്സിനോട് പറഞ്ഞിരിക്കുന്നത്. കഴുത്തിനു സാരമായി കുത്തേറ്റ യുവാവ് മെഡിക്കല്‍ കോളജിലാണ്

LEAVE A REPLY

Please enter your comment!
Please enter your name here