ആര്യയുടെ ഓര്‍മ്മകള്‍ക്ക് പത്താണ്ട്‌., ജയില്‍ ചാടിയ ആ ക്രൂരനായ കൊലപാതകി ഒളിവില്‍ തന്നെ

ആര്യയുടെ ഓര്‍മ്മകള്‍ക്ക് പത്താണ്ട്‌., ജയില്‍ ചാടിയ ആ ക്രൂരനായ കൊലപാതകി ഒളിവില്‍ തന്നെ

.മലയാളികളെ ഞെട്ടിച്ച്കൊണ്ട് ആര്യ വി ജെ എന്ന പത്താക്ലാസ്സ വിദ്യാര്‍ത്ഥിനിയുടെ ദാരുണമായ കൊലപാതകം നടന്നിട്ട്10 വര്‍ഷം പിന്നിടുന്നു. ആര്യ വിട്ട് പിരിഞ്ഞ് 10വര്‍ഷം കഴിയുമ്പോള്‍ ക്രൂരനായ കൊലപാതകി രാജേഷ് ജയില്‍ ചാടി ഒളിവിലാണ്.

2012 മാര്‍ച്ച് ആറിനായിരുന്നു വട്ടപ്പാറ വേറ്റിനാട് ചിറക്കോണം വിളയില്‍ വീട്ടില്‍ വിജയകുമാരന്‍നായരുടെ മകളായ ആര്യ കൊല്ലപ്പെട്ടത്. കേരളം കണ്ട ക്രൂരമായ കൊലപാതകങ്ങളില്‍ ഒന്നായിരുന്നു ഇത്.മാത്രമല്ല കേരള പോലീസിന്റെ അന്വേഷണ ചരിത്രത്തിലെ നാഴികകല്ലുകളിലൊന്ന് ആര്യാകൊലക്കേസ് അന്വേഷണവുംമായിരുന്നു.
മലയാളികളുടെ മനസാക്ഷിയെ ഞെട്ടിച്ച ക്രൂരമായ കൊലപാതകം നടന്ന് ഒരാഴ്ച്ചക്കകം പ്രതിയായ ഓട്ടോ ഡ്രൈവര്‍ രാജേഷിനെ് പോലീസ് പിടികൂടി. എന്നാല്‍ കേരളചരിത്രത്തിലെ ബ്രഹത്തായ ഒരു അന്വേഷണത്തിലൂടെയായിരുന്നു പോലീസ് പ്രതിയെ പിടികൂടിയത്. ചുരുങ്ങിയ ദിവസ്സങ്ങള്‍ക്കം ആയിരക്കണക്കിന് ഓട്ടോ ഡ്രൈവര്‍മാരരയടക്കം ഈ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിരുന്നു.

2012 മാര്‍ച്ച് 6ന് ഉച്ചയ്ക്ക് 2.30നാണ് വട്ടപ്പാറ ചിറക്കോണം വിളയില്‍ വീട്ടില്‍ വിജയകുമാരന്‍നായരുടെയും ജയകുമാരിയുടെയും മകള്‍ കുക്കു എന്ന് വിളിക്കുന്ന ആര്യ കൊല്ലപ്പെട്ടത്.
കടുത്ത സാമ്പത്തികപ്രതിസന്ധി അനുഭവിച്ചിരുന്ന കാട്ടക്കട വീരണകാവില്‍ താമസിച്ചിരുന്ന ഓട്ടോ ഡ്രൈവറായ രാജേഷ് വേറ്റിനാട്ട് പഞ്ചായത്താഫീസിന് സമീപം താമസിക്കുന്ന സഹോദരിയില്‍നിന്ന് കടംവാങ്ങിയ രൂപ തിരികെ കൊടുക്കുന്നതിനുവേണ്ടി, കൂലിക്ക് ഓടുന്ന ഓട്ടോറിക്ഷയുമായി തിരുവനന്തപുരം നഗരത്തില്‍നിന്നും വേറ്റിനാട് ഭാഗത്തേക്കുഎത്തുകയായിരുന്നു. വഴി മധ്യേ യാത്രക്കാരെ ഓട്ടോയില്‍ കയറ്റുകയും യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് ഇറക്കി തിരികെ വരികെയാണ് ചിറക്കോണത്ത് ആര്യയുടെ വീടിനു മുന്നില്‍ വച്ച് ഓട്ടോറിക്ഷ റോഡരികിലെ കുഴിയില്‍ വീണത്. തുടര്‍ന്ന് സഹായത്തിനായി എത്തിയ ആര്യയെയാണ് വീടിനകത്തുകയറി പ്രതി പീഡിപ്പിച്ചുകൊന്നത്. തുടര്‍ന്ന് കൂട്ടിയുടെ ആഭരണങ്ങള്‍ കവര്‍ന്ന് രാജേഷ് കടക്കുകയായിരുന്നു.കൊലപാതകം നടന്ന് ഒരാഴ്ചയ്ക്കുശേഷം പ്രതി പിടിയിലായി.എന്നാല്‍ ഒരാഴ്ച്ച നടന്ന്ത് ഇതുവരെ കാണാത്തവിധമുള്ള അന്വേഷണമായിരുന്നു. പ്രത്യക്ഷത്തില്‍ തെളിവുകളൊന്നും ഇല്ലായിരുന്ന കൊലപാതകത്തില്‍ സമീപവാസിയ കുട്ടി രാജേഷിന്റെ ഓട്ടോയെ കുറിച്ച് നല്‍കിയ ചില വിവരങ്ങളാണ് കേസില്‍ നിര്‍ണ്ണായകമായതും പ്രതിയെ പിടികൂടാന്‍ കാരണമായതും. 89ാ!ം ദിവസം അന്വേഷണം പൂര്‍ത്തിയാക്കി പോലീസ്‌കുറ്റപത്രം സമര്‍പ്പിച്ചു.തുടര്‍ന്ന് 2013ല്‍ കോടതി രാജേഷിന് വധ ശിക്ഷവിധിച്ചു. ആര്യവധക്കേസിലെ ഈ വിധി അത്യപൂര്‍വ്വ വിധിയായി നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിച്ചിരുന്നു. 2013ല്‍ വധശിക്ഷവിധിക്കപ്പെട്ട രാജേഷിന് പിന്നീട് വധശിക്ഷ ജീവപരന്ത്യമായി മാറി. ശിക്ഷ അനുഭവിച്ച് വരവെയാണ് 2020 ഡിസംബര്‍ 23ന് മറ്റൊരു പ്രതിക്കൊപ്പം രാജേഷ് ജയില്‍ ചാടിയത്. ഇനിയും രാജേഷിനെ കണ്ടെത്താനായിട്ടില്ല..

പത്ത് വര്‍ഷം പിന്നിടുമ്പോഴും ആര്യയുടെ മറക്കാത്ത ഓര്‍മ്മകള്‍ക്കൊപ്പം ജയില്‍ ചാടിയ കൊലപാതകി കാണാമറയത്ത് വിലസുന്നതിന്റെ അമര്‍ഷത്തിലുമാണ് നാട്ടുകാര്‍

LEAVE A REPLY

Please enter your comment!
Please enter your name here