വെഞ്ഞാറമൂട്.. ആനാട് ജയനെതിരെ പോസ്റ്ററുകള്‍. വാമനപുരം നിയോജകമണ്ഡലത്തില്‍ കേണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയായി പരിഗണിക്കപ്പെട്ട ആനാട് ജയനെതിരെ വെഞ്ഞാറമൂട്, കല്ലറ മേഖലകളില്‍ വ്യാപകമായി പോസ്റ്റര്‍ പ്രചരണം.സേവ് കോണ്‍ഗ്രസ്സിന്റെ പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.കോടികള്‍ കണ്ട് മുല്ലപ്പള്ളിയുടെ കണ്ണ് മഞ്ഞളിച്ചോ എന്ന ചോദ്യവുമായാണ് പോസ്റ്ററുകള്‍.വാമനപുരത്ത് കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ച ആനാട് ജയന് ഇതിനകം പരോക്ഷമായി പ്രചരണം ആരംഭിച്ചിട്ടുണ്ട് .. ഇതിനിടെയാണ് ജയനെതിരെ വ്യാകമായി പോസ്റ്ററുകള്‍ നിരന്നിരിക്കുന്നത്.വാമനപുരം സീറ്റ് കോണ്‍ഗ്രസ്സിന് ജയിക്കാനുള്ളതോ, പിരിക്കാനുള്ളതോ എന്ന ചോദ്യവും പോസ്റ്ററുകളില്‍ ഉന്നയിക്കുന്നുണ്ട്. ഏതായാലും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വരുന്നതിന് മുന്നേ തന്നെ വാമനപുരത്തെ കോണ്‍ഗ്രസ്സിനുള്ളില്‍ പൊട്ടിത്തെറി അണികളില്‍ ആശങ്ക സ്യഷ്ടിച്ചിരിക്കുകയാണ്