രാസവളങ്ങളും കീടനാശിനികളും പൂര്‍ണമായും ഒഴിവാക്കി പാരമ്പര്യ ജൈവകൃഷി മാതൃകയില്‍ തയ്യാറാക്കിയ ക്യഷിയിടത്തില്‍ നൂറുമേനി വിളവെടുപ്പിനു ഒരുങ്ങുകയാണ് ആലിയാട് രാജേന്ദ്രനെന്ന കര്‍ഷകന്‍ ,കഴിഞ്ഞ ദിവസ്സം തിരുവനന്തപുരം വെഞ്ഞാറമൂട് ആലിയാട്ടെ കൃഷിത്തോട്ടം മാണിക്കല്‍ കൃഷിഭവന്‍ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു മതിപ്പ്ു പ്രകടിപ്പിച്ചിരുന്നു.
നേന്ത്ര വാഴ വെള്ളരി പയര്‍ പടവലം കുറ്റി വാളരി മറുനാടന്‍ ഇനം സുനാമി കഴുത്തന്‍ ചതുരപ്പയര്‍ കോവയ്ക്ക തുടങ്ങിയവയാണ് രാജേന്ദ്രന്‍ കൃഷി ചെയ്തിരിക്കുന്നത്.
രണ്ടര മാസത്തെ നിരന്തര പരിശ്രമത്തില്‍ വീടിനു സമീപമുള്ള പാട്ടഭൂമിയില്‍ ആണ് കൃഷി ചെയ്തിരിക്കുന്നത്. ആയിരത്തിലധികം പടവലങ്ങയ്ക്കും കീടബാധ ഏല്‍ക്കാതെ വര്‍ദ്ധിക്കാന്‍ വേണ്ടി കീടനാശിനി പ്രയോഗം നടത്താതെ പേപ്പര്‍ കൊണ്ട് കൂടാണ് ഇട്ടിരിക്കുന്നത്. ഇതിനും കൃഷി ഒരുക്കുന്നതിനും ഇദ്ദേഹത്തിന്റെ ഭാര്യ വസന്തകുമാരിയും മക്കളായ അമല്‍ രാജ്,അനുജാ രാജ് കൃഷിക്ക് രാജേന്ദ്രനെ സഹായിക്കാറുണ്ട്.
കഴിഞ്ഞദിവസം കൃഷിയിടം സന്ദര്‍ശിച്ച മാണിക്കല്‍ കൃഷി ഓഫീസറും ഉദ്യോഗസ്ഥരും എല്ലാവിധ സഹായങ്ങളും ഉറപ്പു ചെയ്തും. ചിങ്ങം ഒന്നിന് മികച്ച കര്‍ഷകരെ തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ രാജേന്ദ്രനും കൃഷിഭവനില്‍ നല്‍കിയിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകന്‍ കൂടിയാണ് ആലിയാട് രാജേന്ദ്രന്‍.