വൻ തുകയ്ക്ക് ചീട്ട് കളി നടത്തുന്ന സംഘം അറസ്റ്റിൽ

വൻ തുകയ്ക്ക് ചീട്ട് കളി നടന്നുന്ന ഏഴംഗ സംഘത്തെ കല്ലമ്പലം പോലീസ് അറസ്റ്റു ചെയ്തു . കരവാരം തോട്ടയ്ക്കാട് പന്തുവിള കാട്ടിൽ പുത്തൻ വീട്ടിൽ സജി (47) കരവാരം വണ്ടിത്തടം ബിലാൽ മൻസിലിൽ നൗഷാദ്(44) കുടവൂർ വണ്ടിത്തടം അനിച്ചോത്തിൽ വീട്ടിൽ ഷെരീഫ്(54) കരവാരം പുതുശ്ശേരിമുക്ക് പാവല്ല രേവതിയിൽ ദിലീപ് കുമാർ (50) കരവാരം വണ്ടിത്തടം എ.എസ് മനസിലിൽ നിസ്സാർ (55) കരവാരം പുതുശ്ശേരിമുക്ക് പന്തുവിള ഗീതാഭവനിൽ അനീഷ് (35) കരവാരം പുതുശ്ശേരിമുക്ക് കെ.ആർ ഹൗസിൽ ഫസിലുദ്ദീൻ (54) എന്നിവരെയാന്ന് കല്ലമ്പലം പോലീസ് പിടികൂടിയത്. പുതുശ്ശേരിമുക്ക് പാവല്ലയിലുള്ള ദിലീപ് കുമാറിൻ്റെ ഉടമസ്ഥതയിലുള്ള പുരയിടത്തിൽ സംഘം വൻതുക ഉപയോഗിച്ച് ചീട്ട് കളി നടത്തുന്നു എന്ന രഹസ്യ വിവരം വർക്കല ഡി.വൈ.എസ്.പി നിയാസിന് ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ ഡി.വൈ.എസ്.പി നേരിട്ട് നടത്തിയ റെയ്ഡിൽ കല്ലമ്പലം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഫറോസ്.ഐ എസ് .ഐമാരായ ഗംഗാപ്രസാദ് , വിജയകുമാർ ഗ്രേഡ് എസ്.ഐ മാരായ അനിൽകുമാർ , ജയൻ എ.എസ്.ഐ സുനിൽ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഹരിമോൻ , ബിജു സിവിൽ പോലീസർമാരായ പ്രശാന്ത് , വിനോദ് , ബിജു എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ്ഏഴംഗ ചീട്ടുകളിസംഘത്തെ അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് പതിനായിരക്കണക്കിന് രൂപയും ചീട്ടുകളും പോലീസ് പിടിച്ചെടുത്തു .

LEAVE A REPLY

Please enter your comment!
Please enter your name here