വെൽഡിംഗ് തൊഴിലാളിയായ യുവാവ് തൂങ്ങി മരിച്ച നിലയിൽ.

വെൽഡിംഗ് തൊഴിലാളിയായ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മണ്ണൂർഭാഗം, മുല്ലശ്ശേരി ചരുവിള പുത്തൻവീട്ടിൽ പ്രതാപൻ ഗീത ദമ്പതികളുടെ ഇളയ മകൻ ബിച്ചു (23) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിയ ബിച്ചുവിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രവീൺ ഏക സഹോദരനാണ്. മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിൽ. നഗരൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here