കിളിമാനൂർ മണലേത്ത് പച്ച ചരുവിള പുത്തൻവീട്ടിൽ മുരളി (65) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്തര മണിയോടെയായിരുന്നു സംഭവം. കുറവൻകുഴിയിലുള്ള സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ ഇടിഞ്ഞ് വീണ മണ്ണ് നീക്കം ചെയ്യുന്നതിനിടയിൽ രക്തം ചർദ്ദിച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ മുരളിയെ കേശവപുരം കമ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിരവധി സർജറികളും, അസുഖങ്ങൾക്ക് ചികിൽസയിലുമായിരുന്നു മുരളി എന്ന് ബന്ധുക്കൾ പറഞ്ഞു. ഭാര്യ ശ്യാമള , മക്കൾ മനോജ് , മഞ്ജു. മരുമക്കൾ ശരണ്യ , അനിൽകുമാർ. മൃത്ദേഹം ഇന്ന് വൈകുന്നേരം വീട്ട് വളപ്പിൽ സംസ്കരിക്കും. കിളിമാനൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.