രോഗിയായ അമ്മയെ ആശുപത്രിയിലെത്തിക്കൻ എത്തിയ ആംബുലൻസ് അടിച്ചുതകർത്ത ശേഷം പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതിയെ പോലീസ് സാഹസികമായി കീഴ്പ്പെടുത്തി

നഗരൂർ ചെമ്പരത്തുമുക്ക് കുടവൂർ കോണം ഷാഫി മൻസിലിൽ വാടകയ്ക്ക് താമസിക്കുന്ന വിഷ്ണുവിൻ്റെ വീട് ആക്രമിക്കുകയും വീട്ടുപകരണങ്ങൾ നശിപ്പിക്കുകയും വിഷ്ണുവിൻ്റെ മാതാവിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ എത്തിയ ആംബുലൻസ് അടിച്ചുതകർക്കുകയും ചെയ്ത പ്രതിയെയാണ് നഗരൂർ പോലീസ് സാഹസികമായി കീഴ്പ്പെടുത്തിയത്.
കുടവൂർകോണം വഴിയരികത്ത് ആലയിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന റൗഫ് (32)നെയാണ് നഗരൂർ പോലീസ് പിടികൂടിയത്. ഇന്നലെ രാത്രി 9 30 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കിളിമാനൂർ ജയദേവൻ മാസ്റ്റർ പാലിയേറ്റീവ് കെയർ വകയിലുള്ള
ആംബുലൻസാണ് അടിച്ചു തകർത്തത്. ഇതിനുശേഷം വീടാക്രമണം നടത്തിയപ്പോൾ നാട്ടുകാർ ഉടൻ തന്നെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
ഉടൻ തന്നെ സ്ഥലത്തെത്തിയ പൊലീസിന് നേരെയും പ്രതി അക്രമാസക്തനാവുകയായിരുന്നു തുടർന്ന് സമീപ പോലീസ് സ്റ്റേഷനിൽ നിന്ന് കൂടുതൽ പോലീസ് സ്ഥലത്തെത്തി പ്രതിയെ കീഴ്പെടുത്തുകയായിരുന്നു. നഗരൂർ എസ് എച്ച് ഒ ഷിജുവിൻ്റെ നേതൃത്വത്തിൽ എസ് സി പി ഒ മാരായ സഞ്ജയ് സന്തോഷ് ,അഷ്റഫ്, കൃഷ്ണലാൽ സിപിഒ മാരായ ജയചന്ദ്രൻ, സന്തോഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു .

LEAVE A REPLY

Please enter your comment!
Please enter your name here