യുവതിക്ക് നേരെ അതിക്രമം കാട്ടിയ യുവാവ് അറസ്റ്റിൽ

കടയ്ക്കാവൂരിന് സമീപത്തുള്ള യുവതിക്ക് നേരെ അതിക്രമം കാട്ടിയ യുവാവിനെയാണ് കടയ്ക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ചിറയിൻകീഴ് ചാവടിമുക്ക് ആയുർവേദ ആശുപത്രിക്ക് സമീപം ഉമേഷ് (30) നെആണ് പോലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം പതിനാറാം തീയതി വൈകുന്നേരം 7 മണിയോടുകൂടി ആണ് സംഭവം നടന്നത്.
ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന
യുവതിയുടെ വീട്ടിൽ രാത്രി അതിക്രമിച്ചു കയറിയ പ്രതി യുവതിയെ ശല്യപ്പെടുത്താൻ
ശ്രമിച്ചപ്പോൾ യുവതി ബഹളം വയ്കുകയായിരുന്നു. തുടർന്ന് പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. യുവതി കടയ്ക്കാവൂർ സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ്
ഉമേഷ് പോലീസിൻ്റെ പിടിയിലായത്. കടയ്ക്കാവൂർ എസ് എച്ച് ഒ അജേഷിൻ്റെ നേതൃത്വത്തിൽ എസ് ഐ നാസറുദ്ദീൻ എ എസ് ഐ ജയകുമാർ ഡബ്ല്യു സി പി ഒ മേരി മഗ്ദലീൻ സിപി ഒ സന്തോഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here