മദ്യലഹരിയിൽ യുവതിക്ക് നേരെ അതിക്രമം കാട്ടിയ ആളെ പള്ളിക്കൽ പോലീസ് അറസ്റ്റ് ചെയ്തു.

മടവൂർ ഞാറയിൽ കോണം, ചെങ്കോട്ടുകോണം ഷജീർ മൻസിലിൽ ഷമീർ (35) ആണ് പോലീസ് പിടിയിലായത്
ഈ മാസം ഇരുപതാം തീയതി വൈകിട്ട് അഞ്ചുമണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത് പ്രതിയുടെ വീടിനടുത്ത് താമസക്കാരിയായ സ്ത്രീ
തൊട്ടടുത്ത വീട്ടിൽ പോയി മടങ്ങിവരും വഴി റോഡരികിൽ പതുങ്ങിയിരുന്ന് പ്രതി സ്ത്രീയെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ പരിക്കുപറ്റിയ യുവതി പള്ളിക്കൽ പോലീസിൽ പരാതി നൽകുകയും ഇതിൻ്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. തുടർന്ന് ഒളിവിൽ പോയ പ്രതിയെ കുറിച്ച് സിഐ
ശ്രീജിത്തിന് കിട്ടിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കസ്റ്റഡിയിലെടുത്ത പ്രതിയെ കുറിച്ച് സമീപപ്രദേശങ്ങളിലെ സ്ത്രീകൾക്ക് നിരവധി പരാതി ഉള്ളതായി പോലീസ് അറിയിച്ചു.
പള്ളിക്കൽ സിഐ ശ്രീജിത്ത് പിയുടെ നേതൃത്വത്തിൽ എസ് ഐ സഹിൽ എം.എ എസ് ഐ അനിൽകുമാർ, മനു എസ് സി പി ഒ മനോജ് സി പി ഓ സിയാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത് അറസ്റ്റ് ചെയ്ത പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here