മടവൂർ വേമൂട് സലിം മനസ്സിൽ അജ്മൽ ( 26) മടവൂർ മാവിൻമൂട് കണിശ്ശേരി വീട്ടിൽ അട്ടപ്പട്ടു എന്നു വിളിക്കുന്ന ആഷിഖ് (24 )പുലിയൂർക്കോണം നിഷാൻ മനസ്സിലിൽ കിഷാം (33) പുലിയൂർക്കോണം മാങ്കോണം നിഷാൻ മനസ്സിലിൽ നിഷാൻ (34) എന്നിവരെയാണ് പള്ളിക്കൽ പോലീസ് പിടികൂടിയത്.
കഴിഞ്ഞ മാസം ഇരുപത്തിനാലാം തീയതി രാത്രി 8 45 നാണ് കേസിനാസ്പദമായ സംഭവം നടന്നത് .മടവൂർ വേമൂട് പാലത്തിനുസമീപം ജ്യോതിക ഭവനിൽ അജിതകുമാരി (40)യെയും സഹോദരൻ ബിജുകുമാറിനെയുമാണ് പ്രതികൾ വീടുകയറി ക്രൂരമായി ഉപദ്രവിച്ചത് .
പ്രതികളുടെ ബൈക്ക് ബിജുകുമാർ കൊണ്ടുപോയി തിരികെ കൊടുക്കാൻ താമസിച്ചതിൻ്റെ വൈരാഗ്യത്തിലാണ് ആക്രമണം നടത്തിയത്.
അന്നേ ദിവസം വൈകിട്ട് വേമൂട് പാലത്തിനടുത്തിരുന്ന് മദ്യപിച്ച ശേഷം രാത്രി 8 30 ഓടെ പ്രതികൾ അജിതകുമാരി താമസിക്കുന്ന വീട്ടിൽ ബിജുകുമാറിനെ അന്വേഷിച്ച് എത്തുകയും തുടർന്ന് മാരകായുധങ്ങൾ ഉപയോഗിച്ച് ബിജുകുമാറിനെ ക്രൂരമായി ഉപദ്രവിക്കുകയും ചെയ്തു. ഇത് കണ്ടു തടയാൻ ചെന്ന അജിതകുമാരിയെയും
ആക്രമിച്ചശേഷം പ്രതികൾ ഓടിരക്ഷപ്പെടുകയായിരുന്നു. മാരകമായി അടിയേറ്റ ബിജു കുമാറും അജിത കുമാരിയും പാരിപ്പള്ളി മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ആവുകയും പള്ളിക്കൽ പോലീസിൽ പരാതി നൽകുകയും ചെയ്തു. സംഭവ ശേഷം ഒളിവിൽ പോയ പ്രതികൾക്കെതിരെ പോലീസ് ശക്തമായ അന്വേഷണം നടത്തുകയും
പള്ളിക്കൽ സിഐയ്ക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നാല് പ്രതികളെയും ഇന്നലെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പള്ളിക്കൽ സിഐ ശ്രീജിത്ത് പിയുടെ നേതൃത്വത്തിൽ എസ് ഐമാരായ സഹിൽ.എം , ബാബു എ എസ് ഐ അനിൽകുമാർ സിപി ഒ മാരായ ജയപ്രകാശ്, ബിനു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലെടുത്ത പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവുകൾ ശേഖരിച്ചു.
അറസ്റ്റ് ചെയ്ത പ്രതികളെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.