ഗൃഹനാഥയുടെ ആത്മഹത്യാശ്രമം മദ്ധ്യവയസ്കൻ അറസ്റ്റിൽ

കിളിമാനൂർ
നിരന്തരം പിൻതുടർന്ന് ശല്യം ചെയ്യുകയും ഗൃഹനാഥയുടെ വീട് അധിക്രമിച്ച് കയറി ഉപദ്രവിക്കാൻ ശ്രമിച്ചതിനെത്തുടർന്ന് വീട്ടമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മധ്യവയസ്കനെ പള്ളിക്കൽ പൊലീസ് അറസ്റ്റു ചെയ്തു. പകൽ ക്കുറി കൊട്ടിയംമുക്ക് നെല്ലിവിളാകം വീട്ടിൽ രാമചന്ദ്രൻ (46) നെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. കഴി മാസം പതിനാറാം തീയതി വൈകുന്നേരം ഏഴ് മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവത്തെക്കുറിച്ച് പൊലീസ് ഭാഷ്യം ദത്രമതിയും രണ്ട് കുട്ടികളുടെ മാതാവുമായ സത്രീയെ പ്രതി കഴിഞ്ഞ കുറെ നാളുകളായി പിൻതുടർന്ന് ശല്യപ്പെടുത്തുകയായിരുന്നു. ഈ വിവരം അറിഞ്ഞ ഭർത്താവ് പ്രതിയെ വിലക്കിയെങ്കിലും മദ്യത്തിനും മയക്കുമരുന്നിനും അടിമയായ രാമചന്ദ്രൻ സ്ത്രീയെ ശല്യപ്പെടുത്തുന്നത് തുടർന്നുകൊണ്ടെയിരുന്നു. തുടർന്ന് കഴിഞ്ഞ മാസം പതിനാറാം തീയതി വൈകുന്നേരം ഏഴ് മണിയോടെ മദ്യപിച്ച് ലക്ക് കെട്ട് ഗ്രഹനാഥ താമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറിയ ശേഷം സത്രിയെ ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. സംഭവത്തെത്തുടർന്ന് മനോവിഷമത്തിലായ സ്ത്രീ അമിതമായി ഗുളിക കഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിക്കുകയായിരുന്നു. ഇതേത്തുടർന്ന് ഗുരുതരാവസ്ഥയിലായ വീട്ടമ്മയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ശേഷം പള്ളിക്കൽ പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെക്കുറിച്ച് പള്ളിക്കൽ സി.ഐ ക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ സി.ഐ ശ്രീജിത്ത്.പിയുടെ നേതൃത്വത്തിൽ എസ്.ഐ സഹിൽ. എം എ.എസ്.ഐ അനിൽകുമാർ സി.പി.ഒമാരായ രഞ്ജിത്ത് , വിനീഷ് , നിയാസ് എന്നിവരടങ്ങുന്ന സംഘം പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു. അറസ്റ്റു ചെയ്ത പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here