ആളില്ലാത്ത വീട്ടിൽ നിന്നും പന്ത്രണ്ട് പവൻ സ്വർണവും പതിനയ്യായിരം രൂപയും കവർന്നു.

ആളില്ലാത്ത വീട്ടിൽ നിന്നും പന്ത്രണ്ട് പവൻ സ്വർണവും പതിനയ്യായിരം രൂപയും കവർന്നു.കല്ലറ ചുള്ളാളം കൂനന്‍വേങ്ങ വിശാഖത്തില്‍ ജിഷയുടെ വീട്ടില്‍ നിന്നാണ് പണവും സ്വര്‍ണ്ണാഭാരണങ്ങളും കവർന്നത്.

വീട്ടുടമ ജിഷയും മകളും അടുത്ത ബന്ധുവിന്റെ വിവാഹവുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ 20 മുതല്‍ ചുള്ളാളത്തുള്ള ബന്ധു വീട്ടിലായിരുന്നു. ഇന്ന് ഉച്ചക്ക് അയൽവാസിയായ ബന്ധു വീട്ടിലെത്തിയപ്പോള്‍ മുന്‍വാതില്‍ പാളി കുത്തി തുറന്ന് കിടക്കുന്നത് കണ്ടു സംശയം തോന്നി അകത്ത് കയറി നോക്കുമ്പോഴാണ് മോഷനാണ് നടന്ന വിവരം അറിയുന്നത്. തുടർന്ന് വീട്ടുടമയെ വിവരം അറിയിക്കുകയായിരുന്നു.

വീടിന്റെ എല്ലാ വാതിലികളും അലമാരകളും കുത്തി തുറന്ന നിലയിയിലായിരുന്നു. അലമാരയുടെ രഹസ്യ അറയിൽ സൂക്ഷിച്ച സ്വര്‍ണ്ണാഭരണങ്ങളും പണവുമാണ് നഷ്ടപ്പെട്ടത്. വെഞ്ഞാറമൂട് പോലീസും വിരലടയാള വിദഗ്ദരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. .

LEAVE A REPLY

Please enter your comment!
Please enter your name here