ജനങ്ങള്‍ പുറത്ത് ഇറങ്ങാതിരിക്കാന്‍ റഷ്യ 800 സിംഹങ്ങളെ തെരുവിലിറക്കി എന്നത് വ്യാജ വാര്‍ത്ത.

546

ജനങ്ങള്‍ പുറത്ത് ഇറങ്ങാതിരിക്കാന്‍ റഷ്യ 800 സിംഹങ്ങളെ തെരുവിലിറക്കി എന്നത് വ്യാജ വാര്‍ത്ത. കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ആളുകള്‍ വീടുകളില്‍ നിന്നുംപുറത്തിറങ്ങാതിരിക്കാന്‍ 800 സിംഹങ്ങളെ റഷ്യന്‍ സര്‍ക്കാര്‍ തെരുവുകളില്‍ ഇറക്കിവിട്ടു എന്ന വാര്‍ത്ത ചിത്രം ഉള്‍പ്പെടെ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഈ വാര്‍ത്ത വ്യാജമാണെന്നാണ് ഇന്ത്യ ടുഡെ ആന്‍്റി ഫേക്ക് ന്യൂസ് വാര്‍ റൂമിന്റെ കണ്ടെത്തല്‍. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ലോകമെമ്ബാടും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ജനങ്ങള്‍ സാമൂഹിക അകലം പാലിക്കണമെന്നും പുറത്തിറങ്ങരുത് എന്നും വിവിധ രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടയിലാണ് ആളുകള്‍ പുറത്തിറങ്ങാതിരിക്കാനായി റഷ്യന്‍ സര്‍ക്കാര്‍ 800 സിംഹങ്ങളെ തെരുവിലിറക്കിയതായി വ്യാജ വാര്‍ത്ത വന്നത്. ലക്ഷകണക്കിന് ആളുകളാണ് നിമിഷ നേരം കൊണ്ട് ഈ വ്യാജ വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. വാര്‍ത്ത പ്രചരിച്ചതോടെയാണ് ഇതിന്റെ സത്യാവസ്ഥയുമായി ഇന്ത്യ ടുഡെ രംഗത്ത് വന്നത്.
ഈ വ്യാജ പ്രചാരണത്തില്‍ ഉപയോഗിച്ചിട്ടുള്ള സിംഹത്തിന്റെ ചിത്രം ഒറിജിനല്‍ ആണ്. എന്നാല്‍
റഷ്യയില്‍ അല്ലെന്ന് മാത്രം. 2016 ല്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നും എടുത്ത ചിത്രമാണിതെന്നും ഗൂഗിള്‍ റിവേഴ്സ് ഇമേജിന്‍്റെ സാഹായത്തോടെ കണ്ടെത്തിയതായും ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു.