പേടിച്ച് വിറച്ച് വിനു വി ജോണ്‍. ഏഷ്യാനെറ്റ് വാര്‍ത്താവതാരകന്‍ വിനുവിന് പോലീസ് ആസ്ഥാനത്ത് നിന്നും കത്ത്

25238

പേടിച്ച് വിറച്ച് വിനു വി ജോണ്‍. ഏഷ്യാനെറ്റ് വാര്‍ത്താവതാരകന്‍ വിനുവിന് പോലീസ് ആസ്ഥാനത്ത് നിന്നും കത്ത്. കൊത്തി കൊത്തി മുറത്തില്‍ കയറി കൊത്തേണ്ട..!

ബി ജെ പി നേതാവും എം പിയുമായ രാജിവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള ഏഷ്യാനെറ്റ് മലയാളം ചാനലിന്റെ വാര്‍ത്താവതാരകന്‍ വിനു വി ജോണിന് പോലീസ് ആസ്ഥാനത്ത് നിന്നും വിശദീകരണകത്ത്. കഴിഞ്ഞ ഏതാനും ആഴ്ച്ചകളിലായിചാനലിലെ 9മണിക്കുള്ള ചര്‍ച്ചപരിപാടിയുടെ തുടക്കത്തിലും ഒടുക്കത്തിലും വിനു വി ജോണ്‍ കാണ്ടുന്ന ‘ഷോ’യാണ് പോലീസിനെയും ആഭ്യന്തരവകുപ്പിനെയും ചൊടിപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെയും ,ആഭ്യന്തരവകുപ്പിനെയും പോലീസിനെയും നിക്യഷ്ടമായി ആക്ഷേപിക്കുന്നത് വിനു വി ജോണ്‍ പതിവാക്കിയിരിക്കുന്നതായാണ് ആക്ഷേപം.

പോലീസിന്റെ മനോവീര്യം കെടുത്തും വിധം പൊതുജനമധ്യേ പോലീസിനെ നിരന്തരം അധിക്ഷേപിച്ച് ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയെന്നാണ് പോലീസ് നിഗമനം. രാജ്യത്തെ തന്നെ മികച്ച പോലീസ്‌സേന എന്ന് പേരുള്ള കേരള പോലീസിനെ വിനു പ്രത്യേകഅജണ്ട സ്യഷ്ടിച്ച് ആക്രമിക്കുകയാണത്രെ. ഈ സാഹചര്യത്തിലാണ് ചാനലിലേക്ക് വിനുവിന്റെ ശ്രദ്ധയിലേക്ക് മുന്നറിയിപ്പുമായി പോലീസ് കത്ത് നല്‍കിയിരിക്കുന്നത്.

വിമര്‍ശനങ്ങളെ സ്വഗതം ചെയ്യുന്നതായും ,എന്നാല്‍ ഇപ്പോള്‍ വിനു നടപ്പാക്കുന്നത് രാഷ്ടീ
യമാണെന്നുമാണ് കത്തിലുള്ളതെന്നാണ് സൂചന. കത്തിലെ പൂര്‍ണ്ണമായ ഉള്ളടക്കം പുറത്ത് വന്നിട്ടില്ലെങ്കിലും വിനു വി ജോണിനെ പരിഭ്രാന്തിയിലാക്കിയ ചിലകാര്യങ്ങള്‍ കത്തിലുള്ളതായാണ് സൂചന. കത്ത് ലഭിച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസ്സങ്ങളിലെ ചര്‍ച്ചകളില്‍ പോലീസിനും , സര്‍ക്കാരിനുമെതിരെ മയപ്പെട്ട സമീപനമാണ് വിനു സ്വീകരിച്ചത്. ഏഷ്യാനെറ്റിലെതന്നെ വിനുവിന്റെ എതിരാളികളാണ് പോലീസില്‍ നിന്നും, വിനുവിന് കത്ത് ലഭിച്ചകാര്യം ചര്‍ച്ചയാക്കിയിരിക്കുന്നത്. എന്നാല്‍ പോലീസോ ആഭ്യന്തര വകുപ്പോ ഇത്തരത്തിലുള്ള ഒരുകത്തിനെ കുറിച്ച് സ്ഥിതീകരിച്ചിട്ടില്ല..