കുവൈറ്റിൽ അനധിക‌ൃ പണപ്പിരുവ് നടത്തുന്നവരെ നാട് കടത്തും. പണം ഭീകരവാദപ്രവർത്തനങ്ങൾക്ക് ഉപയോഗിയ്ക്കുന്നതായി കണ്ടെത്തൽ

630

കുവൈറ്റ് : രാജ്യത്ത് അനധികൃതമായി പണപ്പിരിവ് നടത്തുന്നവര്‍ക്ക് മുന്നറിയിപ്പുമായി കുവൈറ്റ് സര്‍ക്കാര്‍. സര്‍ക്കാര്‍ ഏജന്‍സികളുടെ അനുമതിയില്ലാതെ പണപ്പിരിവ് നടത്തിയാല്‍ രാജ്യത്ത് നിന്നും നാടുകടത്തുമെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.കഴിഞ്ഞ ദിവസങ്ങളില്‍ പള്ളികള്‍ കേന്ദ്രീകരിച്ചു സര്‍ക്കാര്‍ അനുമതിയില്ലാതെ പണപ്പിരിവ് നടത്തിയതായി മത കാര്യ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെട്ട പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു ഉത്തരവെന്ന് പ്രാദേശിക പത്രം അല്‍ ഷാഹിദ് റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ അനധികൃത പണപ്പിരിവുകള്‍ വഴി പണം ശേഖരിക്കുകയും അത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുകയും ചെയ്യുന്നതിന്നെതിരെ കടുത്ത നടപടികളാണ് കുവൈറ്റ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്. ഇത്തരം കേസുകളില്‍ അകപ്പെടുന്ന സ്വദേശികള്‍ക്കെതിരെയും ഇതേ നടപടികളാണ് സര്‍ക്കാര്‍ കൈകൊണ്ടു വരുന്നത്.