അബ്ദുല്ലക്കുട്ടിയെ കുതിരവട്ടത്ത് കൊണ്ടു പോകണം ;കെ.സുധാകരൻ

170

∙ \നരേന്ദ്രമോദിയെ ഗാന്ധിജിയുമായി ഉപമിച്ച എ.പി.അബ്ദുല്ലക്കുട്ടിയെ കുതിരവട്ടത്ത് കൊണ്ടുപോകണമെന്ന് കെ.സുധാകരൻ എംപി. അബ്ദുല്ലക്കുട്ടിയെ കോൺഗ്രസിലെത്തിച്ച നടപടി തെറ്റായിപ്പോയെന്ന് വിശ്വസിക്കുന്നില്ല. കണ്ണൂരിലെ രാഷ്ട്രീയത്തിന് അനുയോജ്യമായ തിരുമാനമാണ് അന്ന് കൈക്കൊണ്ടത്.

അബ്ദുല്ലക്കുട്ടിയെക്കുറിച്ച് അന്നും ഇന്നും നല്ല അഭിപ്രായമില്ലെന്നും കെ.സുധാകരൻ പറഞ്ഞു. സി.ഒ.ടി. നസീർ വധശ്രമത്തിന് പിന്നിലെ ഗൂഢാലോചന പുറത്തു കൊണ്ടുവരാനുള്ള നിയമ പോരാട്ടത്തിന് എല്ലാവിധ പിന്തുണയും നൽകുമെന്നും സുധാകരൻ പറഞ്ഞു.