പടയൊരുക്കം സമാപന സമ്മേളനത്തില്‍ സംഘര്‍ഷം; രണ്ടുപേര്‍ക്ക് കുത്തേറ്റു

736

രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കത്തിന്റെ സമാപന സമ്മേളന വേദിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഗ്രൂപ്പ് തിരിഞ്ഞ് സംഘര്‍ഷം. സംഭവത്തില്‍ രണ്ട് പേര്‍ക്ക് കുത്തേറ്റു.അദേഷ്, നജീം എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമ്മേളനം കഴിഞ്ഞ് മടങ്ങിയ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നിന്നാണ് ഏറ്റുമുട്ടിയത്.

ഐ ഗ്രൂപ്പുകാരനായ കെ.എസ്.യു സംസ്ഥാന സെക്രട്ടറി നബീലിന്റെ നേതൃത്വത്തിലാണ് ആക്രമണമെന്ന് എ ഗ്രൂപ്പ് പ്രവര്‍ത്തകര്‍ ആരോപിച്ചു.