കൃപാസനം ഡയറക്ടര്‍ ഫാദര്‍ വി പി ജോസഫ് പനി ബാധിച്ച് ആശുപത്രിയില്‍

437

കൃപാസനം ധ്യാനകേന്ദ്രം ഡയറക്ടര്‍  ഫാദര്‍ വി പി ജോസഫ് വലിയവീട്ടിലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത പനിയെ തുടര്‍ന്നാണ് കൃപാസനം അച്ചന്‍ എന്നറിയപ്പെടുന്ന ഫാ ജോസഫിനെ ആലപ്പുഴയിലെ സഹൃദയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കൃപാസനം പത്രം ഭക്ഷണത്തില്‍ കലര്‍ത്തി കഴിച്ച  യുവതി ആശുപത്രിയിലായതിനെതുടര്‍ന്ന് കൃപാസനം അച്ചന്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇതോടെ കൃപാസനം പത്രം  സാക്ഷ്യം പങ്കുവെക്കാന്‍ മാത്രമേ ഉപയോഗിക്കാവൂ എന്നും,  രോഗശാന്തിയ്ക്കായി ഉപയോഗിക്കരുതെന്നും ഫാദര്‍ വി പി ജോസഫ് വലിയവീട്ടില്‍ വ്യക്തമാക്കിയിരുന്നു. പത്രം കത്തിച്ച് ശരീരത്തില്‍ പുരട്ടാന്‍ ആരെയും പ്രോത്സാഹിപ്പിച്ചിട്ടില്ലെന്ന്, ഫാദര്‍ ജോസഫ് ഫേസ്ബുക്ക് വീഡിയോയില്‍ വ്യക്തമാക്കിയിരുന്നു.

അതിനിടെ,  പരീക്ഷയില്‍ ജയിക്കാന്‍ സര്‍ക്കാര്‍ സ്കൂളില്‍ കൃപാസനം പത്രം വിതരണം ചെയ്ത സംഭവം വിവാദമായിരുന്നു. കൃപാസനം പഠിക്കുന്ന പുസ്തകത്തില്‍ സൂക്ഷിക്കണമെന്നും കിടക്കുമ്പോള്‍ തലയിണയ്ക്കടിയില്‍ വയ്ക്കണമെന്നും ഒരു അധ്യാപിക വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടതാണ് വിവാദമായത്.