ബംഗാളിയുമായി പ്രണയത്തിലായ വീട്ടമ്മ ഭര്‍ത്താവിനെ കൊലപ്പെടുത്തി.

14358

ബംഗാളിയുമായി പ്രണയത്തിലായ  വീട്ടമ്മ ഭര്‍ത്താവിനെ  കൊലപ്പെടുത്തി. സംഭവം പുറത്തറിഞ്ഞത്  ഭര്‍ത്താവ് മരിച്ച് ഒരു മാസത്തിനു ശേഷം ഭാര്യ അബോര്‍ഷന്‍ നടത്തിയതിനെ തുടര്‍ന്ന്.ബംഗാളിയുമായി പ്രണയത്തിലായ ,വീട്ടമ്മ ഭര്‍ത്താവിനെ  കൊലപ്പെടുത്തി. സംഭവം പുറത്തറിഞ്ഞത്  ഭര്‍ത്താവ് മരിച്ച് ഒരു മാസത്തിനു ശേഷം ഭാര്യ അബോര്‍ഷന്‍ നടത്തിയതിനെ തുടര്‍ന്ന്. ഉറക്കത്തില്‍ ഹൃദായാഘാതം മൂലം മരിച്ച ഗൃഹനാഥന്റെ മരണം ഒരു മാസത്തിനു ശേഷം കൊലപാതകമായി. കഴിഞ്ഞ മാസം ഒന്‍പതാം തിയതിയായിരുന്നു കോഴിക്കോട് മൊകേരി വട്ടക്കണ്ടി മീത്തല്‍ ശ്രീധരന്‍ (47) മരിച്ചത്. മരണം കൊലപാതകമാണ് എന്നു തെളിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഭാര്യ ഗിരിജ(37) യെയും ഇവരുടെ അമ്മ ദേവിയേയും പോലീസ് അറസ്റ്റ് ചെയ്തു. ഒളിവിലായിരുന്ന മുഖ്യ പ്രതി ബംഗാള്‍ മിഠ്‌നാപ്പൂര്‍ സ്വദേശി പരിമള്‍ അള്‍ദാര്‍ എന്ന പി.കെയും പോലീസ് കഴിഞ്ഞ ദിവസ്സം പിടികൂടി. .
നേരത്തോ പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ശ്രീധരന്റെ മരണം കൊലപാതകമാണ് എന്ന് ഇരുവരും സമ്മതിച്ചു. കൊലപാതകം നടത്താന്‍ ഇവരെ സഹായിച്ച ബംഗാളി യാണെന്ന് ഇവര്‍ പറഞ്ഞിരുന്നു. ഭാര്യയും ഭാര്യ മാതാവും ബംഗാളി യുവാവും ചേര്‍ന്ന് ഉറങ്ങിക്കിടന്ന ശ്രീധരനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഹൃദയാഘാതം മൂലമാണു ഭര്‍ത്താവ് മരിച്ചത് എന്ന് ഇവര്‍ നാട്ടുകാരേയും ബന്ധുക്കളെയും പറഞ്ഞു വിശ്വസിപ്പിച്ചു.

ഇതോടെ സ്വഭാവിക മരണം എന്നു കരുതി പോസ്റ്റ്‌മോര്‍ട്ടം നടത്താതെയായിരുന്നു മൃതദേഹം സംസ്‌കരിച്ചത്. മൃതദേഹം കുളിപ്പിക്കുന്ന സമയത്ത് കഴുത്തില്‍ പാടുള്ളതായി നാട്ടുകാര്‍ കണ്ടെത്തിരുന്നു. എന്നാല്‍ അന്ന് അത് ആരും ഗൗരവത്തില്‍ എടുത്തിരുന്നില്ല. ശ്രീധരന്‍ മരിച്ച് ഒരു മാസത്തിനു ശേഷം ഭാര്യ ഗിരിജ അബോര്‍ഷന്‍ നടത്തിയതാണു നാട്ടുകാരില്‍ സംശയത്തിന് ഇടയാക്കിയത്. തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. കൊലപാതക ശേഷം ബംഗാളി മുങ്ങുകയായിരുന്നു. ഇയാള്‍ ഇടയ്ക്കിടയ്ക്ക് ഇവരുടെ വീട്ടില്‍ വന്നു താമസിക്കാറുണ്ടായിരുന്നു. ശ്രീധരന്റെ കൂടെ വീട്ട് ജോലിക്കെത്തിയ പി.കെയുമായി ഭാര്യ ഗിരിജ പ്രണയത്തിലായതാണ് സംഭവത്തിന് തുടക്കം. ഇയാളുമായി ബംഗാളിലേക്ക് ഒളിച്ചോടാനും ഗിരിജ പദ്ധതിയിട്ടിരുന്നു. ഇതറിഞ്ഞ ശ്രീധരന്‍ ഇവരെ തടഞ്ഞതാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് നാട്ടിലെ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തുകയുമായിരുന്നു. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലിലാണ് മരണം കൊലപാതകമാണെന്ന് ഇവര്‍ സമ്മതിച്ചത്‌