മാല കവര്‍ന്ന മദ്രസ അധ്യാപകന്‍ പിടിയില്‍

415

വ്യാപാരിയുടെ നാലരപ്പവന്റെ മാല പൊട്ടിച്ചുകടന്ന മദ്രസ അധ്യാപകന്‍ പിടിയില്‍. പത്തനംതിട്ട കടമ്മനിട്ട പുന്നമൂട്ടില്‍ അജ്മല്‍ (25) ആണ് കൊല്ലം കൊട്ടാരക്കര പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ഏഴിനായിരുന്നു സംഭവം. അവണൂര്‍ മാമൂട് ജങ്ഷനില്‍ സ്‌റ്റേഷനറി കട നടത്തുന്ന അവണൂര്‍ നെടിയകാല പടിഞ്ഞാറ്റതില്‍ കെ.വിജയചന്ദ്രന്‍ പിള്ളയുടെ മാലയാണ് തട്ടിയെടുത്തത്.

ബൈക്കിലെത്തിയ ഇയാള്‍ കടയിലിറങ്ങി കുപ്പിവെള്ളം ആവശ്യപ്പെട്ടു. വെള്ളം എടുക്കാനായി ഫ്രിഡ്ജ് തുറന്ന നേരംവിജയചന്ദ്രന്‍ പിള്ളയുടെ കഴുത്തിലുണ്ടായിരുന്ന മാലപൊട്ടിച്ച് കടക്കുകയായിരുന്നു. പിന്നാലെചെന്ന് പിടിച്ചുനിര്‍ത്താന്‍ ശ്രമിച്ചെങ്കിലും തള്ളിയിട്ടശേഷം ബൈക്കുമായി കടന്നു. ബൈക്ക് നമ്പര്‍ പിന്തുടര്‍ന്ന് അന്വേഷണം നടത്തിയ പോലീസ് പ്രതിയെ തിരിച്ചറിയുകയായിരുന്നു.
കോട്ടയം, അടൂര്‍, കൊട്ടാരക്കര എന്നിവിടങ്ങളില്‍മദ്രസ അധ്യാപകനാണ് അജ്മല്‍ എന്ന് പോലീസ് പറയുന്നു. ഒരു സ്ത്രീയുടെ സഹായത്തോടെ കൊട്ടാരക്കരയിലുള്ള ജൂവലറിയില്‍ വില്‍പ്പന നടത്തിയ മാല പോലീസ് കണ്ടെടുത്തു.