എൽ.ഡി.എഫ് സർക്കാരിന് ഭരണത്തുടർച്ച ഉറപ്പെന്ന് കെ.മുരളീധരൻ

575

ഇന്നലെ പുറത്തിറക്കിയ കെ.പി.സി.സി ഭാരവാഹിപ്പട്ടികയ്ക്കെതിരെ രൂക്ഷവിമർശനവുമായി കെ.മുരളീധരൻ എം.പി. കെ.പി.സി.സി പുനഃസംഘടനാ ലിസ്റ്റ് പോലെയാണ് പഞ്ചായത്ത് – അസംബ്ലി തിരഞ്ഞെടുപ്പുകളിലെ സ്ഥാനാർത്ഥി നിർണയമെങ്കിൽ ഇടത് മുന്നണിക്ക് ഭരണ തുടർച്ച ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

പഞ്ചായത്തിൽ തോറ്റാൽ അസംബ്ലിയില്‍ ജയിക്കില്ലെന്ന് 101 ശതമാനം ഉറപ്പാണെന്നും കെ.മുരളീധരൻ വ്യക്തമാക്കി. തിരുവനന്തപുരത്ത് നെയ്യാർ ഡാമിൽ നടന്ന നേതൃത്വ പരിശീലന ക്യാമ്പിലാണ് അദ്ദേഹംത്തിന്റെ വിമർശനം.

നേരത്തെ പുനഃസംഘടനയെ പരിഹസിച്ച് വി.ടി. ബൽറാമും രംഗത്ത് വന്നിരുന്നു. 20 ശതമാനം വനിതകളും 30 ശതമാനം ചെറുപ്പക്കാരുമുള്ള ഒരു പുനഃസംഘടന എന്ന കിണാശ്ശേരി സ്വപ്നം കാണാനെങ്കിലും അവകാശം ഓരോ കോൺഗ്രസ് പ്രവർത്തകർക്കുമുണ്ടെന്ന് ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.