കിളിമാനൂര്‍കാരെ കണ്ണീരിലാഴ്ത്തി സന്ദീപ് റാസല്‍ഖൈമയില്‍ വെച്ച് നിര്യാതനായി

3215

തിരുവനന്തപുരം കിളിമാനൂര്‍വെള്ളല്ലൂര്‍ തേവലക്കാട് ചൈതന്യയില്‍ രവീന്ദ്രന്റെയും പരേതയായ ഓമനയുടേയും മകന്‍ സന്ദീപ് (36) ദുബായ് റാസല്‍ഖൈമയില്‍ വെച്ച് നിര്യാതനായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു.ഭാര്യ ജ്യോതി. മക്കള്‍ ശ്രീഹരി (6) നവഹരി(5) ഹരിവംശ് (രണ്ട്മാസം) .റാസല്‍ഖൈമ ലയണ്‍സ് ക്ലബ്ബ്, റാസല്‍ഖൈമയിലെ വിവിധ ഇടതുപുരോഗമന സംഘടനകളിലെ സജീവസാന്നിധ്യമായിരുന്നു സന്ദീപ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

യുവകലാസാഹിതി ദുബായ് ഘടകത്തിന്റെ പ്രധാന സം ഘാടകനായിരുന്നു’ സന്ദീപ്.ഒരു മാസം മുമ്പ് നാട്ടില്‍ വന്ന് യുവാക്കളെ സംഘടിപ്പിച്ച് തേവലക്കാട് നടത്തിയ കിസ്സ് പ്രോഗ്രാം ശ്രദ്ധേയമായിരുന്നു.സിസംബര്‍ 7 ന് ദുബായില്‍ കാനം രാജേന്ദ്രന്‍ പങ്കെടുത്ത യുവകലാസാഹിതി യുടെ സംഗമ പരിപാടിയിലെ മുഖ്യസംഘാടകന്‍ സന്ദീപ് ആയിരുന്നു. ദീര്‍ഘകാലം കിളിമാനൂര്‍ കോളജ് ഓഫ് കോമേഴ്‌സ് പാരലല്‍ കോളജിലെ അദ്ധ്യാപകനായിരുന്നു. ആത്മാര്‍ത്ഥത, ചുറുചുറുക്ക്, സത്യസന്ധത, അവശരെ സഹായിക്കുവാനുള്ള അമിതമായ താല്പര്യം ,ലഹരി വര്‍ജനം മാത്യകയാക്കി യുവാക്കളെ ലഹരിയില്‍ നിന്നും, മദ്യപാനത്തില്‍ നിന്നും പിന്‍തിരിപ്പിക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍, ഏവരേയും തുല്യരായി കാണുവാനുള്ള മഹാമനസ്‌കത ,നാട്ടില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ ജനപ്രതിനിധികളെ കൊണ്ട് ചെയ്യിപ്പിക്കുവാനള്ളതാല്പര്യം തുടങ്ങിയവ നാട്ടിലും, വിദേശത്തും സന്ദീപിന് സുഹൃത്ത് വലയം സ്ഷ്ടിക്കാന്‍ കാരണമായതായാണ് നാട്ടുകാര്‍ അനുസ്മരിക്കുന്നത്‌