പന്ത്രണ്ടുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മാതാവിന്റെ സുഹൃത്ത് അറസ്റ്റില്‍

223

പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. എറണാകുളം മാറമ്ബള്ളിക്കുന്നത്തുകര പാലച്ചോട്ടുപറമ്ബില്‍ ഷിബു (38) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ പിതാവ് ഉപേക്ഷിച്ചതിനെ തുടര്‍ന്ന് ഇയാള്‍ അഞ്ച് വര്‍ഷമായി കുട്ടിയുടെ മാതാവിനൊപ്പം താമസിച്ചു വരികയായിരുന്നു. കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടിക്ക് നേരെ ആക്രമണമുണ്ടായത്. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് കിളിമാനൂര്‍ എസ്.എച്ച്‌.ഒ കെ.ബി. മനോജ് കുമാര്‍, എസ്.ഐ പ്രൈജു, എ.എസ്.ഐ സാജു, സി.പി.ഒ മാരായ റിയാസ്, സജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത പ്രതിയെ ആറ്റിങ്ങല്‍ കോടതി റിമാന്‍ഡു ചെയ്തു