‘മുഖ്യമന്ത്രിയുടെ പേര് പറയാൻ ഇഡി സ്വപ്നയെ നിർബന്ധിച്ചു’; പൊലീസുകാരിയുടെ മൊഴി

മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നൽകാൻ സ്വപ്ന സുരേഷിന് മേൽ സമ്മർദ്ദമുണ്ടായെന്ന് പൊലീസ് ഉദ്യോ​ഗസ്ഥയുടെ മൊഴി. മുഖ്യമന്ത്രിയുടെ പേര് പറയാൻ ഇഡി ഉദ്യോഗസ്ഥർ സ്വപ്നയെ നിർബന്ധിച്ചുവെന്നാണ് മൊഴി. സ്വപ്നയുടെ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന സിജി വിജയനാണ് മൊഴി നൽകിയത്. സ്വപ്നയുടെ ശബ്ദരേഖ ചോർന്നത്അന്വേഷിച്ച സംഘത്തിനാണ് സിജി മൊഴി നൽകിയത്,,

ചോദിക്കുന്ന ചോദ്യങ്ങളില്‍ കൂടുതലും മുഖ്യമന്ത്രിയുടെ പേര് നിര്‍ബന്ധപൂര്‍വ്വം പറയിപ്പിക്കുന്ന തരത്തിലുള്ളതാണ്. സ്വപ്നയെ നിര്‍ബന്ധിച്ച് മൊഴി പറയിപ്പിക്കുന്നത് കേട്ടിട്ടുണ്ട്.

ഇനിയൊരു ഉന്നതനെ ഇവിടെ കൊണ്ടിരുത്തും എന്ന് ഇ ഡി ഉദ്യോഗസ്ഥര്‍ പറയുന്നതും കേട്ടു. ചോദ്യം ചെയ്യലിനിടെ ഇ ഡി ഉദ്യോഗസ്ഥര്‍ ഇടക്കിടക്ക് ഫോണില്‍ സംസാരിക്കുമെന്നും വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ പറഞ്ഞു.

പീഡിപ്പിക്കുന്ന കാര്യം സ്വപ്ന കോടതിയിലും പറഞ്ഞു. പ്രഷര്‍ കൊടുത്ത് ചോദ്യം ചെയ്തത് രാധാകൃഷ്ണന്‍ ആയിരുന്നു എന്നും മൊഴിയിലുണ്ട് .

സ്വപ്നയുടെ ശബ്ദരേഖ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിനാണ് വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ മൊഴി നല്‍കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here